കുന്നംകുളം - ആർത്താറ്റ് സെന്റ് മേരീസ് സിറിയൻ സിംഹാസന പള്ളിയിൽ കബറടങ്ങിയിരിക്കുന്ന അന്ത്യോഖ്യാ പ്രതിനിധി പരിശുദ്ധനായ മോർ ഒസ്‌താത്തിയോസ് സ്ലീബാ ബാവായുടെ 95-ാമത് ഓർമ്മപ്പെരുന്നാളിനോട് അനുബന്ധിച്ച് നടത്തപ്പെടുന്ന പതാക പ്രയാണത്തിന് ശനിയാഴ്ച രാവിലെ തുടക്കമായി.
ശനിയാഴ്ച രാവിലെ എട്ടിന് മഞ്ഞനിക്കര ദയറായിൽ വെച്ച് യാക്കോബായ സുറിയാനി സഭയുടെ തുമ്പമൺ ഭദ്രാസനാധിപൻ ഡോ. മോർ യൂഹാനോൻ മിലിത്തിയോസ് മെത്രാപ്പോലീത്ത പ്രാർത്ഥന നടത്തി തുടർന്ന് പതാക പ്രയാണം ഫ്ളാഗ് ഓഫ് ചെയ്തു.
മഞ്ഞിനിക്കര മുതൽ കുന്നംകുളം വരെ പതാക പ്രയാണം നടത്തപ്പെടുന്നത്.
മഞ്ഞനിക്കര ദയറായിൽ നിന്നും ആരംഭിച്ച പതാക പ്രയാണം തുമ്പമൺ , നിരണം , കോട്ടയം , കൊച്ചി ഭദ്രാസനങ്ങളിലെ വിവില പള്ളികളിൽ സ്വീകരണങ്ങൾ ഏറ്റുവാങ്ങി മലേക്കുരിശ് ദയറായിൽ എത്തും.
ഞായറാഴ്‌ച രാവിലെ വിശുദ്ധ കുർബ്ബാനക്ക് ശേഷം അങ്കമാലി , തൃശൂർ ഭദ്രാസനങ്ങളിലെ പള്ളികളിലെ സ്വീകരണത്തിനു ശേഷം രാത്രി 7: 30ന് ആർത്താറ്റ് സെന്റ് മേരിസ് സിംഹാസന പള്ളിയിൽ സമാപിക്കും.
പ്രയാണത്തിന് ഫാ. ജിബിൻ ചാക്കോ , ഫാ. മനു തങ്കച്ചൻ , ജാഥാ ക്യാപ്റ്റൻ തങ്കച്ചൻ ബി.വി., പെരുന്നാൾ കൺവീനർ കെ.യു രാജൻ , പബ്ലിസിറ്റി കൺവീനർ ടെറിൻ വർഗീസ് എന്നിവർ നേതൃത്വം നൽകും.


