എടപ്പാളില്‍ നിക്ഷേപകരില്‍ നിന്ന് കോടികള്‍ തട്ടിപ്പ് നടത്തി ജ്വല്ലറി പൂട്ടി, ഉടമകള്‍ മുങ്ങിയതായി പരാതി.ജ്വല്ലറി ഉടമകളുടെ പേരില്‍ ചങ്ങരംകുളം പോലീസ് കേസെടുത്തു.ഒരാള്‍ പോലീസ് കസ്റ്റഡിയില്‍


 എടപ്പാളില്‍ നിക്ഷേപകരില്‍ നിന്ന് കോടികള്‍ തട്ടിപ്പ് നടത്തി ജ്വല്ലറി പൂട്ടി’ഉടമകള്‍ മുങ്ങിയതായി പരാതി.ജ്വല്ലറി ഉടമകളുടെ പേരില്‍ ചങ്ങരംകുളം പോലീസ് കേസെടുത്തു’ഒരാള്‍ പോലീസ് കസ്റ്റഡിയില്‍


എടപ്പാള്‍:നിക്ഷേപകരില്‍ നിന്ന് കോടികള്‍ തട്ടിപ്പ് നടത്തി ജ്വല്ലറി പൂട്ടി ഉടമകള്‍ മുങ്ങിയതായി പരാതി.സംഭവത്തില്‍ ജ്വല്ലറി ഉടമകളുടെ പേരില്‍ ചങ്ങരംകുളം പോലീസ് കേസെടുത്തു.എടപ്പാള്‍ സ്വദേശികളായ രണ്ട് പേരില്‍ നിന്നായി ഒരു കോടി മൂന്ന് ലക്ഷം തട്ടിയെന്ന പരാതിയിലാണ് എടപ്പാള്‍ ദീമ ജ്വല്ലറി പാര്‍ട്ട്ണര്‍മാരും

എടപ്പാള്‍ സ്വദേശികളുമായ അബ്ദുല്‍ ലത്തീഫ്,അബ്ദുല്‍ റഹ്മാന്‍,കുഞ്ഞുമുഹമ്മദ്,മൊയ്തീന്‍കുട്ടി എന്നിവര്‍ക്കെതിരെ ചങ്ങരംകുളം പോലീസ് കേസെടുത്തത്.പോലീസ് കേസെടുത്തതോടെ പ്രധാന പ്രതികളെല്ലാം ഒളിവിലാണ്.പ്രതികളില്‍ ഒരാളെ പെരുമ്പിലാവിലെആശുപത്രിയില്‍ ചികിത്സയില്‍ ഇരിക്കെ ചങ്ങരംകുളം പോലീസ് കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്.നിലവില്‍ തട്ടിപ്പിനിരയായ പത്തോളം പരാതികള്‍ ചങ്ങരംകുളം പോലീസിന് ലഭിച്ചതായി സിഐ ഷൈന്‍ പറഞ്ഞു


ലാഭം നല്‍കാമെന്ന് പറഞ്ഞ് സ്വര്‍ണ്ണവും പണവും നല്‍കിയവരാണ് തട്ടിപ്പിന് ഇരയായത്.സ്വര്‍ണ്ണം നിക്ഷേപമായി നല്‍കിയവരും തട്ടിപ്പിന് ഇരയായിട്ടുണ്ട്.ആശുപത്രിയില്‍ ചികിത്സയില്‍ ഇരിക്കെയാണ് പ്രതികളില്‍ ഒരാളായ കുഞ്ഞുമുഹമ്മദിനെ പോലീസ് കസ്റ്റഡിയില്‍ എടുത്തത്.ഇയാള്‍ പോലീസ് കസ്റ്റഡിയില്‍ ചികിത്സയിലാണ്.ഒളിവില്‍ പോയ മറ്റുള്ളവര്‍ക്ക് വേണ്ടി പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.ഏകദേശം 50 കോടിയോളം രൂപ നിക്ഷേപകരില്‍ നിന്ന് തട്ടിയെന്നാണ് വിവരം.ഉടമകള്‍ ബിനാമികളുടെ പേരില്‍ ഭൂമി വാങ്ങിച്ചതായും പരാതി ഉയരുന്നുണ്ട്

Post a Comment

Previous Post Next Post