പറവകൾക്കായി സ്നേഹ തണ്ണീർകുടം വടക്കെക്കാട് സ്റ്റേഷനിൽ സ്ഥാപിച്ചു
വടക്കെക്കാട്:കൊടും വേനലിൽ ദാഹിച്ചുവലയുന്ന പറവകൾക്ക് ഒരല്പ ദാഹം ജലം നൽകുന്നതിനു പ്രേരണ നൽകുന്നതിനായി
പ്രകൃതി സംരക്ഷണ സംഘത്തിൻ്റെ നേതൃത്വത്തിൽ 2011- ൽ തുടക്കം കുറിച്ചപറവകൾക്ക്സ്നേഹതണ്ണീർകുടം പദ്ധതിയുടെ ഭാഗമായി വടക്കെക്കാട് പോലീസ് സ്റ്റേഷനിൽ സംഘടിപ്പിച്ച സ്നേഹ തണ്ണീർ കുടംപ്രോഗ്രാമുകളുടെ ഔദ്യോഗിക ഉദ്ഘാടനം സ്റ്റേഷൻ ഹൗസ് ഓഫീസർ കെ അനിൽകുമാർ നിർവ്വഹിച്ചു.പ്രകൃതിസംരക്ഷണസംഘം സംസ്ഥാന സെക്രട്ടറി ഷാജി തോമസ് എൻ അദ്ധ്യക്ഷത വഹിച്ച ചടങ്ങുകൾക്ക് പ്രകൃതി സംരക്ഷണ സംഘം തൃശൂർ ജില്ലാ കോർഡിനേറ്റർ സജി മാത്യൂ പദ്ധതി വിശദീകരണം നടത്തി.സ്നേഹ തണ്ണീർ കുടം ബ്രോഷർ പ്രകൃതി സംരക്ഷണ സംഘം .ചാവക്കാട് ഏരിയാ കോർഡിനേറ്റർ സലീം അവിയൂർ സബ് ഇൻസ്പെക്ടർ സാബു പി എസിനു കൈമാറി . സബ് ഇൻസ്പെക്ടർ .സുധീർ പി എ ,എ എസ് ഐ ഉണ്ണികൃഷ്ണൻ പി സി , സീനിയർ സിവിൽ പോലീസ് ഓഫീസർ അനിൽകുമാർ , സിവിൽ പോലീസ് ഓഫീസർ നാസൽ തുടങ്ങിയവർ ചടങ്ങുകൾക്ക് ആശംസകളർപ്പിച്ചു സംസാരിച്ചു.സ്റ്റേഷന്റെ കീഴിലുളള ഓഫീസുകളിലും വീടുകളിലും പറവകൾക്ക് ദാഹജലമൊരുക്കാൻ നിർദേശം നൽകുമെന്ന് സ്റ്റേഷൻ ഹൗസ് ഓഫീസർ അനിൽകുമാർ കെ ഉറപ്പു നൽകി.


