മൂക്കുതലയിൽ ഗൃഹനാഥനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി*



*മൂക്കുതലയിൽ ഗൃഹനാഥനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി*

ചങ്ങരംകുളം: മൂക്കുതലയിൽ ഗൃഹനാഥനെ വീടിനകത്ത് തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. മൂക്കുതല പിടാവന്നൂർ കാട്ടുപറമ്പ് ശ്മ‌ശാനത്തിന് സമീപത്ത് താമസിച്ചിരുന്ന മൂക്കുതല കളരിക്കൽ പരേതനായ നാരായണൻ മകൻ സത്യനെ (59)യാണ് കിടപ്പ്മുറിയിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. ബുധനാഴ്ച്‌ച കാലത്താണ് സംഭവം. ചങ്ങരംകുളം പോലീസ് ഇൻക്വസ്റ്റ് നടത്തി. മൃതദേഹം പൊന്നാനി താലൂക്ക് ആശുപത്രിയിൽ പോസ്റ്റുമോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് വിട്ട് നൽകും. ഭാര്യ ശോഭ.മക്കൾ:സന്ദീപ്, സബിത, സനിത (പരേത), മരുമക്കൾ:.വൃന്ദ,ദിനേഷ്,രജിലേഷ്.സംസ്കാരം വൈകീട്ട് നാല് മണിക്ക് പൊന്നാനി ഈശ്വരമംഗലം ശ്മ‌ശാനത്തിൽ നടക്കും.

Post a Comment

Previous Post Next Post