കെ.എസ്.ടി.യു തൃശൂർ ജില്ലാ കമ്മിറ്റി പ്രതിക്ഷേധം നടത്തി.


 കെ.എസ്.ടി.യു തൃശൂർ ജില്ലാ കമ്മിറ്റി പ്രതിക്ഷേധം നടത്തി.

ഭിന്നശേഷി നിയമനം സർക്കാർ വിവേചനം അവസാനിപ്പിക്കുക , 

2021 നവംബർ 8 ന് ശേഷം ജോലിയിൽ പ്രവേശിച്ച കേരളത്തിലെ അധ്യാപകരെ ഒന്നടങ്കം ദിവസ വേദനക്കാരാക്കിയ ഉത്തരവിന് എതിരെയുള്ള കോടതി വിധിയിൽ ചില മാനേജ്മെൻ്റ് കൾക്ക് മാത്രമായി അനുകൂല ഉത്തരവ് ഇറക്കിയ സർക്കാർ നടപടിയിൽ പ്രതിഷേധിച്ച് കെ.എസ്.ടി.യു ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ കുന്നംകുളം സിവിൽ സ്റ്റേഷനു മുന്നിൽ പ്രതിഷേധ സംഗമം നടത്തി.പ്രതിക്ഷേധം സംസ്ഥാന സെക്രട്ടറി എം എ ജാബിർ മാസ്റ്റർ ഉദ്ഘാടനം ചെയ്തു. കേരളത്തിലെ ബഹു ഭൂരിഭാഗംമാനേജ്മെൻ്റുകളേയും പരിഗണിക്കാതെ ഒരു വിഭാഗത്തിന് വേണ്ടി മാത്രം ഉത്തരവ് ഇറക്കിയത് അംഗീകരിക്കാനാവില്ലെന്നും അദ്ധ്യാപകർക്ക് നിയമന അംഗീകാരം ലഭിക്കുന്നത് വരെ സമരവുമായി മുന്നോട്ട് പോകുമെന്നും അദ്ദേഹം പറഞ്ഞു. കെ. എസ്. ടി യു ജില്ലാ സെക്രട്ടറി ഫൈസൽ മാസ്റ്ററുടെ അദ്ധ്യക്ഷനായിപ്രതിഷേധ സംഗമത്തിന് നേതാക്കളായ വിപിൻദാസ് വി.കെ , ഷഫീക്ക് കെ.എ , അഫ്സൽ വി.കെ, ഷമീർ പി.എം എന്നിവർ നേതൃത്വം കൊടുത്തു. ജില്ലാ ഉപാദ്ധ്യക്ഷൻ എ.എ സിറാജുദ്ദീൻ സ്വാഗതവും ഇസ്മയിൽ പി.പി നന്ദിയും പറഞ്ഞു.

Post a Comment

Previous Post Next Post