വെളിയങ്കോട് എംടിഎം കോളേജിനുവേണ്ടി ഫൈസൽ ബാവ തയ്യാറാക്കി, എംടിഎം പബ്ലിക്കേഷൻ പ്രസിദ്ധീകരിച്ച എ ഹെവൻ ഓഫ് നേച്വർ ആൻഡ് നോളജ് ഇൻ വെളിയങ്കോട് (A Haven of Nature and Knowledge in Veliyancode) എന്ന പുസ്തകത്തിന്റെ പ്രകാശനം മാർച്ച് 19 ബുധനാഴ്ച ഉച്ചക്ക് 1:30ന് എംടിഎം കോളേജ് സെമിനാർ ഹാളിൽ വെച്ച് നടക്കും. പ്രൊഫ: ഹവ്വാഹുമ്മ പരിപാടി ഉദ്ഘാടനം ചെയ്യും വെളിയങ്കോട് പഞ്ചായത്ത് വിദ്യാഭ്യാസ ആരോഗ്യ സ്റ്റാന്റിങ് കമ്മറ്റി ചെയർമാൻ സെയ്‌ദ് പുഴക്കര പുസ്തകം പ്രകാശനം ചെയ്യും നടനും നാടക പ്രവർത്തകനുമായ ബേബിരാജ് ചെറായി പുസ്തകം ഏറ്റുവാങ്ങും പ്രിസിപ്പൽ ജോൺ ജോസഫ് അധ്യക്ഷനായിരിക്കും.
വെളിയങ്കോട് ദേശത്തിന്റെ പാരിസ്ഥിതി പ്രത്യേകതകൾ, ക്യാമ്പസിലെ ഔഷധോദ്യാനവിവരണങ്ങൾ, ദേശാടന പക്ഷികൾ നേച്വർ ക്ലബ്ബിന്റെ നേതൃത്വത്തിൽ സംരക്ഷിക്കുന്ന വംശനാശം നേരിടുന്ന സസ്യങ്ങളെ കുറിച്ചുള്ള വിവരങ്ങൾ, ഫലവൃക്ഷണങ്ങൾ, പ്രാദേശിക മൽസ്യങ്ങളുടെ വിവരങ്ങൾ തുടങ്ങി പ്രകൃതിയെ കുറിച്ചുള്ള പഠനഗ്രന്ഥമാണ് ഇതെന്നും വെളിയങ്കോടിന്റെ പാരിസ്ഥിതി പഠനത്തിന് താല്പര്യമുള്ളവർക്ക് ഏറെ ഗുണം ചെയ്യുന്ന ഒരു കൃതിയാണ് ഇതെന്നും എൻ എസ് എസ് പ്രോഗ്രാം ഓഫീസർ എൻപി ആഷിക് പറഞ്ഞു എംടിഎം കോളേജിലെ എൻ എസ് എസ് യൂണിറ്റും ലൈബ്രറിയും സംയുക്തമായാണ് പരിപാടി സംഘടിപ്പിക്കുന്നത്.