തൃത്താല ബ്ലോക്ക് പഞ്ചായത്ത് 2024-25 വാർഷിക പദ്ധതിയിലുൾപ്പെടുത്തി 12 ലക്ഷം രൂപയ്ക്കുള്ള മെഡിക്കൽ ഉപകരണങ്ങളുടെ വിതരണം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് അഡ്വ.വി.പി റജീന ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡൻ്റ് പി.ആർ കുഞ്ഞുണ്ണി അധ്യക്ഷനായിരുന്നു.
ഓക്സിജൻ കോൺസൺട്രേറ്റർ, എയർ ബെഡ്, വാട്ടർ ബെഡ്, വാക്കർ,വാക്കിംഗ് സ്റ്റിക്ക്, ഡയപ്പർ എന്നിവയാണ് വിതരണം ചെയ്തത്.
ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ കൃഷ്ണകുമാർ മാഷ്,പ്രിയ പി വി, ധന്യ സുരേന്ദ്രൻ, എം ബാവ, സെക്രട്ടറി എ.ജി അനിൽകുമാർ, പാലിയേറ്റീവ് കോർഡിനേറ്റർ കെ.റീജ എന്നിവർ സംസാരിച്ചു.