കുന്നംകുളത്ത് ഒഴിഞ്ഞുകിടക്കുന്ന പറമ്പിലെ ഉണങ്ങിയ പുല്ലിന് തീപിടിച്ചത് ജനങ്ങളിൽ പരിഭ്രാന്തി പരത്തി


 കുന്നംകുളത്ത് ഒഴിഞ്ഞുകിടക്കുന്ന പറമ്പിലെ ഉണങ്ങിയ പുല്ലിന് തീപിടിച്ചത് ജനങ്ങളിൽ പരിഭ്രാന്തി പരത്തി. അഗ്നിശമന സേനാംഗങ്ങൾ എത്തി തീ അണച്ചു. കുന്നംകുളം ദയ റോയൽ ആശുപത്രിക്ക് സമീപം ഇന്ത്യൻ ഓയിൽ പമ്പിന് മുൻവശമുള്ള ഒഴിഞ്ഞുകിടക്കുന്ന പറമ്പിലെ പുല്ലിനാണ് വെള്ളിയാഴ്ച ഉച്ചയ്ക്ക് ഒന്നരയോടെ തീപിടിച്ചത്. തൊട്ടടുത്ത വീട്ടുകാരും നാട്ടുകാരും ചേർന്ന് മോട്ടോർ പമ്പ് സെറ്റ് ഉപയോഗിച്ച് വെള്ളമടിച്ച് തീയണക്കാൻ ശ്രമിച്ചെങ്കിലും ഫലമുണ്ടായില്ല. തുടർന്ന് കുന്നംകുളത്തെ അഗ്നിശമന സേനാംഗങ്ങളെ വിവരം അറിയിക്കുകയും അവർ സ്ഥലത്തെത്തി പടർന്നു പിടിച്ചു കൊണ്ടിരുന്ന തീ നിയന്ത്രണ വിധേയമാക്കി. സീനിയർ ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർ ഡിക്‌സൺ പോളിന്റെ നേതൃത്വത്തിൽ ഫയർ ഓഫീസർമാരായ അമൽ, ടോണി, ശരത്, ഗോഡ്‌സൺ ചേർന്നാണ് തീ അണച്ചത്.

Post a Comment

Previous Post Next Post