അക്ഷയ, വിൻ-വിൻ, ഫിഫ്റ്റി-ഫിഫ്റ്റി, നിർമൽ എന്നീ ഭാഗ്യക്കുറികളുടെ പേര് മാറ്റുന്നു. എല്ലാ ടിക്കറ്റുകളുടെയും സമ്മാനത്തുകയും 1 കോടി രൂപയാക്കി. സമൃദ്ധി, ധനലക്ഷ്മി, ഭാഗ്യധാര, സുവർണകേരളം എന്നിവയാണ് പുതിയ പേരുകൾ. ടിക്കറ്റ് വിലയും 40 രൂപയിൽ നിന്ന് 50 രൂപയാക്കി. ഈ മാസം അവസാനത്തോടെ ഈ മാറ്റങ്ങൾ പ്രാബല്യത്തിൽ വരും.
ഏറ്റവും കുറഞ്ഞ സമ്മാനത്തുക 100 രൂപയിൽ നിന്ന് 50 രൂപയാക്കി കുറച്ചിട്ടുണ്ട്. ഇത് വരെ 3 ലക്ഷം സമ്മാനങ്ങൾ നൽകിയിരുന്നത് 6.5 ലക്ഷമാക്കി. ആകെ 24.12 കോടി രൂപ വിതരണം ചെയ്യും. രണ്ടാം സമ്മാനം പരമാവധി 10 ലക്ഷം രൂപ എന്നത് 50 ലക്ഷമാക്കി ഉയർത്തി. 1 ലക്ഷം രൂപയുടെ മൂന്നാം സമ്മാനം 5 മുതൽ 25 ലക്ഷം രൂപ വരെയാക്കും. അവസാന നാലക്കത്തിന് നൽകിയിരുന്ന ഏറ്റവും വലിയ സമ്മാനത്തുക 5000 രൂപയുടെ എണ്ണം 23ൽ നിന്ന് 18 ആക്കി കുറച്ചിട്ടുണ്ട്.
Tags:
STATE NEWS


