പന്നിയങ്കര ടോൾ സമരം ഒത്തുതീർപ്പായി :7.5 മുതൽ 9.4 കിലോമീറ്റർ വരെ സൗജന്യ യാത്ര


 വടക്കഞ്ചേരി : മൂന്നു വർഷം നീണ്ട പന്നിയങ്കര ടോൾ പ്ലാസ സമരം ഒടുവിൽ ലക്ഷ്യം കണ്ടു. പന്നിയങ്കര ടോളിൽ പ്രദേശ വാസികൾക്ക് 

സൗജന്യയാത്രാ വിഷയത്തിൽ ഒടുവിൽ കമ്പനി വഴങ്ങി. 7.5 മുതൽ 9.4 കിലോമീറ്റർ വരെ സൗജന്യ യാത്രക്ക് അനുമതി. വെള്ളിമൂങ്ങ ഓട്ടോ റിക്ഷകൾക്ക് യാത്ര സൗജന്യമാക്കും. സ്കൂൾ വാഹനങ്ങൾക്ക് ടോൾ ഒഴിവാക്കും. ഇവർക്ക് നൽകിയിരുന്ന നാല് ലക്ഷം വരേയുള്ള നോട്ടിസ് പിൻവലിക്കും. ദേശീയ പാതയിലെ പണികൾ ഉടൻ പൂർത്തിയാക്കും എന്നിവയാണ് യോഗത്തിലെ പ്രധാന തീരുമാനങ്ങൾ.എ ഡി എം മണികണ്ഠൻ നൽകിയ പഠന റിപ്പോർട്ട്‌ അംഗീകരിച്ചുകൊണ്ടാണ് സർവ്വകക്ഷി യോഗ തീരുമാനം.

Post a Comment

Previous Post Next Post