കുന്നംകുളം തൃശ്ശൂർ റോഡിലെ AB മാളിൽ തീപിടുത്തം. ഇന്ന് രാവിലെ ബിൽഡിങ്ങിനുള്ളിൽ നിന്ന് വലിയ രീതിയിൽ പുക ഉയരുന്നത് നാട്ടുകാരാണ് ആദ്യം കണ്ടത്


 കുന്നംകുളം തൃശ്ശൂർ റോഡിലെ AB മാളിൽ തീപിടുത്തം. ഇന്ന് രാവിലെ ബിൽഡിങ്ങിനുള്ളിൽ നിന്ന് വലിയ രീതിയിൽ പുക ഉയരുന്നത് നാട്ടുകാരാണ് ആദ്യം കണ്ടത്. തുടർന്ന് ഫയർഫോഴ്സിൽ വിവരമറിയിക്കുകയായിരുന്നു കെട്ടിടത്തിന്റെ രണ്ടാം നിലയിൽ പ്രവർത്തിക്കുന്ന ഇന്റിമേറ്റ് മാട്രിമോണി എന്ന സ്ഥാപനത്തിലാണ് തീപിടുത്തം ഉണ്ടായിട്ടുള്ളത്. സ്ഥാപനത്തിൻറെ ഉള്ളിലെ ഷോർട്ട് സർക്യൂട്ട് ആണ് അപകടകാരണം ആയതെന്ന് കരുതുന്നു. ഫയർഫോഴ്സ് എത്തി ഷട്ടർ പൊളിച്ച് ഉള്ളിൽ കടക്കാൻ ഏറെ നേരം പണിപ്പെട്ടു. വലിയ രീതിയിൽ പുകയാണ് ഉണ്ടായിരുന്നത്. മറ്റു സ്ഥാപനങ്ങളിലേക്ക് അപകടമില്ല. ഫുഡ് മാജിക് റസ്റ്റോറൻറ് ഉൾപ്പെടെ നിരവധി സ്ഥാപനങ്ങൾ ഈ കെട്ടിടത്തിലാണ് പ്രവർത്തിക്കുന്നത്. രണ്ടുമാസം മുൻപാണ് മാട്രിമോണി സ്ഥാപനം ഇവിടെ പ്രവർത്തനം തുടങ്ങിയത്.

Post a Comment

Previous Post Next Post