ജോലി വാഗ്ദാനം നല്‍കി പണം തട്ടും; മുന്നറിയിപ്പുമായി ദേവസ്വം റിക്രൂട്ട്‌മെന്റ് ബോര്‍ഡ്

 

തിരുവനന്തപുരം : കേരള ദേവസ്വം റിക്രൂട്ട്‌മെന്റ് ബോര്‍ഡ് റിക്രൂട്ട്‌മെന്റ് നടപടികളില്‍ മുന്‍ഗണന ലഭിക്കുമെന്ന് വാഗ്ദാനം നല്‍കി പണം തട്ടുന്ന സംഘങ്ങള്‍ക്കെതിരെ മുന്നറിയിപ്പുമായി അധികൃതര്‍. ഇത്തരത്തില്‍ ജോലി വാങ്ങിത്തരാമെന്ന് വാഗ്ദാനം ചെയ്ത് പല വ്യക്തികളും ഉദ്യോഗാര്‍ഥികളെ സമീപിച്ചതായി വിവരം ലഭിച്ചതായി ദേവസ്വം ബോര്‍ഡ് മുന്നറിയിപ്പ് നല്‍കി.


ദേവസ്വം ബോര്‍ഡ് റിക്രൂട്ട്‌മെന്റ് നടപടിക്രമങ്ങള്‍ സത്യസന്ധമായും സുതാര്യമായും യോഗ്യത മാത്രം മാനദണ്ഡമായി നടത്തി വരുന്നതാണ്. ഇത്തരം വ്യക്തികളുടെ വഞ്ചനയില്‍പ്പെട്ടു പോകാതെ ഉദ്യോഗാര്‍ഥികള്‍ ജാഗരൂകരാകണമെന്നും മുന്നറിയിപ്പില്‍ പറഞ്ഞു.ഇത്തരത്തില്‍ തട്ടിപ്പ് നടത്താന്‍ ശ്രമിക്കുന്ന വ്യക്തികളെ നിയമത്തിന്റെ മുമ്പില്‍ കൊണ്ടുവരുന്നതിന് ഉദ്യോഗാര്‍ഥികള്‍ പൊലീസിനോ കേരള ദേവസ്വം റിക്രൂട്ട്‌മെന്റ് ബോര്‍ഡിനെയോ വിവരം നല്‍കണമെന്നും ദേവസ്വം റിക്രൂട്ട്‌മെന്റ് ബോര്‍ഡ് അറിയിച്ചു.

Post a Comment

Previous Post Next Post