എടപ്പാൾ : പെരുമ്പറമ്പ് ശ്രീ മഹാദേവ ക്ഷേത്രവും ശബരിനാഥ് ആത്മീയ സംഘവും പൈങ്കുനി ഉത്രത്തിനോട് അനുബന്ധിച്ച് പെരുമ്പറമ്പ് ശ്രീ മഹാദേവ ക്ഷേത്രത്തിൽ വെച്ച് അമ്പതോളം കുടുംബങ്ങൾക്ക് ഭക്ഷ്യ കിറ്റ് വിതരണം ചെയ്തു.
ശബരി നാഥ് ആത്മീയ സംഘം ജനറൽ സെക്രട്ടറി അരുൺകുമാർ അധ്യക്ഷത വഹിച്ചു.
കിറ്റുകളുടെ വിതരണത്തിന്റെ ഉദ്ഘാടനം മാളികപ്പുറം മുൻ മേൽശാന്തിയും ക്ഷേത്രം മേൽശാന്തിയും കുടിയായ പി.എം. മനോജ് എബ്രാന്തിരി നിർവഹിച്ചു .
മാനേജിംങ് ട്രസ്റ്റി കെ.എം. പരമേശ്വരൻ നമ്പൂതിരി,ടി.പി. വിനീഷ് കുമാർ,യു.വി. ഉദയൻ, ടി.പി. കുമാരൻ,കെ.വി. വിജയൻ, മോഹനൻ തെക്കേക്കര എന്നിവർ പ്രസംഗിച്ചു.
ശബരി നാഥ് ആത്മീയ സംഗം ഭാരവാഹികളായ മാധവൻകുട്ടി, ശ്രീജ, സുജാത എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി.


