വടക്കേ കോട്ടോൽ അസുരമഹാകാളൻ ക്ഷേത്രത്തിൽ പ്രതിഷ്ഠാദിനം സമാപിച്ചു

 

കോട്ടോല്‍: രണ്ട് ദിവസങ്ങളിലായി നടന്നു വന്നിരുന്ന സാമൂതിരി കോട്ടോക്കല്‍ കിഴക്കേ കോവിലകം വടക്കേ കോട്ടോല്‍ അസുരമഹാകാളന്‍ ക്ഷേത്രത്തിലെ പ്രതിഷ്ഠാദിന ചടങ്ങുകള്‍ സമാപിച്ചു. അശ്വതി നാളായ തിങ്കളാഴ്ച രാവിലെ വിശേഷ പൂജകളും വൈകീട്ട് ഭജനയും ചുറ്റുവിളക്കും ഭഗവത് സേവയും കൂട്ടുപായസം നിവേദ്യവും നടന്നു. മേല്‍ശാന്തി ബിടിവി ശ്രീകുമാര്‍ നമ്പൂതിരി ചടങ്ങുകള്‍ക്ക് കാര്‍മികത്വം വഹിച്ചു. രേവതി നാളായ ഞായറാഴ്ച രാവിലെ വിശേഷ പൂജകള്‍ക്ക് ശേഷം മഹാഗണപതി ഹോമം, നവകം, പഞ്ചഗവ്യം എന്നിവ നടന്നു. തന്ത്രി അണ്ടലാടി പരമേശ്വരന്‍ നമ്പൂതിരിപ്പാടിന്റെ മുഖ്യകാര്‍മികത്വത്തില്‍ ഭഗവാനും ഭഗവതിക്കും കലശം നടത്തി. ക്ഷേത്ര ചടങ്ങുകള്‍ക്ക് മേല്‍ശാന്തി ബിടിവി ശ്രീകുമാര്‍ നമ്പൂതിരി കാര്‍മികത്വം നല്‍കി. തുടര്‍ന്ന് അന്നദാനവുമുണ്ടായി. ക്ഷേത്രം ഊരാളനായ കോട്ടോക്കല്‍ കിഴക്കേ കോവിലകം ട്രസ്റ്റി ദിലീപ് രാജ സന്നിഹിതനായിരുന്നു. പ്രതിഷ്ഠാദിനത്തിന് ക്ഷേത്ര ഭരണസമിതി പ്രസിഡന്റ് വി. സുധാകരന്‍, സെക്രട്ടറി പി.എസ്. സുരേഷ്, ട്രഷറര്‍ കെ.കെ. നിഖില്‍ എന്നിവരടങ്ങിയ കമ്മറ്റിയും ഭജനസംഘം അംഗങ്ങളും നേത്യത്വം നല്‍കി.

Post a Comment

Previous Post Next Post