ക്രൈസ്ത സഭകളുടെ കൂട്ടായ്മ
ശ്രേഷ്ഠ ബസേലിയോസ് ജോസഫ് കതോലിക്കാ ബാവക്ക് സ്വീകരണം നൽകി
കൊച്ചി:
ക്രൈസ്തവ സഭകളുടെ കുട്ടായ്മയായ ആക്സിൻ്റെ (അംബ്ലസി ഓഫ് ക്രിസ്റ്റ്യൻ ട്രസ്റ്റ് സർവ്വീസസ്) നേതൃത്വത്തിൽ ബസേലിയോസ് ജോസഫ് ശ്രേഷ്ഠ കാതോലിക്ക ബാവക്ക് സ്വീകരണം നൽകി.
തിരുവാങ്കുളത്തെ കാതോലിക്കോസ് റസിഡൻഷ്യസിയിൽ നടന്ന ചടങ്ങിൽ
തിന്മയുടെ ശക്തികൾക്കെതിരെ നന്മയുടെ ഉപാസകരാകാനുള്ള വിളിയാണ് ഈ കാലഘട്ടത്തിൽ നാം ഓരോരുത്തരും സ്വീകരിക്കേണ്ടതെന്ന് ശ്രേഷ്ഠ ബസേലിയോസ് ജോസഫ് കാതോലിക്കാ ബാവ പറഞ്ഞു.
മദ്യത്തിനും മയക്കുമരുന്നിനും അഴിമതിക്കും എതിരെയുള്ള പോരാട്ടത്തിൽ സമൂഹം ഒറ്റക്കെട്ടായി മുന്നേറണം.പരസ്പരം പഴിചാരാതെ ലഹരിയുടെഭീകരവാഴ്ചക്കെതിരെയും അക്രമവാസനകൾക്കെതിരെയും സന്ധിയില്ലാത്ത പോരാട്ടം തുടരണമെന്നും ബാവ കൂട്ടിച്ചേർത്തു.
ശ്രേഷ്ഠ ബാവയ്ക്ക്ആശംസകളുമായി ശാന്തിഗിരി ആശ്രമം ജനറൽ സെക്രട്ടറി സ്വാമി ഗുരുരത്നം ജ്ഞാന തപസ്വിയും ക്രൈസ്തവ സഭ നേതാക്കളും തിരുവാങ്കുളത്തെ ക്യംതാ സെമിനാരി കാതോലിക്കോസ്
റസിഡൻസിയിൽ എത്തി.ശ്രേഷ്ഠ ബാവയുടെ ഛായചിത്രം സ്വാമി ഗുരുരത്നം ജ്ഞാന തപസ്വിയും ബിഷപ്പ് ഡോ.ഉമ്മൻ ജോർജും , ജോർജ് സെബാസ്റ്റ്യനും ചേർന്ന് സമ്മാനിച്ചു.
ശാന്തിഗിരി ആശ്രമം ജനറൽ സെക്രട്ടറി സ്വാമി ഗുരു രത്നം ജ്ഞാന തപസ്വി, ക്രൈസ്തവ സഭകളുടെ കൂട്ടായ്മയായ ആക്സിൻ്റെ പ്രസിഡൻറ് ബിഷപ്പ് ഡോ. ഉമ്മൻ ജോർജ് ,ജനറൽ സെക്രട്ടറി ജോർജ് സെബാസ്റ്റ്യൻ, ഭാരവാഹികളായ അഡ്വ. നോബിൾ മാത്യു, കുരുവിള മാത്യൂസ്, അഡ്വ. ചാർളി പോൾ ,അഡ്വ. ജോണി കെ.ജോൺ, സബീർ തിരുമല എന്നിവർ പങ്കെടുത്തു.


