പഴഞ്ഞി മാര്‍ത്തോമ്മ സ്‌കൂളില്‍ സമ്മര്‍ ക്യാമ്പ് ആരംഭിച്ചു
പഴഞ്ഞി മാര്‍ത്തോമ്മ സ്‌കൂളില്‍ സമ്മര്‍ ക്യാമ്പ് ആരംഭിച്ചു. മാര്‍ത്തോമ്മന്‍ സമ്മര്‍ സ്‌മൈല്‍സ് എന്ന് പേരിട്ടിരിക്കുന്ന ക്യാമ്പ് കാട്ടകാമ്പാല്‍ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ബബിത ഫിലോ ഉദ്ഘാടനം ചെയ്തു. സ്‌കൂള്‍ മാനേജര്‍ റവ. ഫാ. അനു ഉമ്മന്‍ അധ്യക്ഷനായി. ക്യാമ്പിന്റെ ഭാഗമായി ചിത്രരചന, നാടന്‍പാട്ടാലാപനം, പഠനയാത്ര എന്നിവ നടന്നു. ചൊവ്വന്നൂര്‍ ബ്ലോക്ക് പഞ്ചായത്ത് അംഗം ടി.എസ്. മണികണ്ഠന്‍, ചിത്രകലാധ്യാപകന്‍ ഷാനില്‍ മാധവ് എന്നിവര്‍ ക്ലാസ് നല്‍കി. പ്രധാനധ്യാപകന്‍ പി.കെ. ലൈനു, ജെസ്റ്റിന്‍ മാത്യു പോള്‍, ആതിര ശരത്ത് എന്നിവര്‍ പ്രസംഗിച്ചു.


