ചാലിശേരി പെരുമണ്ണൂർ യുവധാര കലാകായിക സാംസ്കാരിക വേദി ഒരുക്കുന്ന 12 മത് സെവൻസ് അഖില കേരള ഫുട്ബോൾ ടൂർണ്ണമെൻ്റിന് തിങ്കളാഴ്ച തുടക്കമാവും
ചാലിശേരിയുടെ കായിക ഭൂപടത്തിൽ കഴിഞ്ഞ 12 വർഷമായി മികച്ച രീതി യിൽ പ്രവർത്തിക്കുന്ന യുവധാര ക്ലബ്ബ് ഒരുക്കുന്ന കാൽപന്ത് കളി ആവേശം എല്ലാ തലമുറകളെയും ഒന്നായി കണ്ടുമുട്ടിക്കുന്ന ഗ്രാമീണ കായികാശയങ്ങളെ ഉജ്ജ്വലമാകുന്ന ടൂർണ്ണമെൻ്റാണ്.
പെരുമ്പിലാവ് വിദ്യ റസിഡൻസി നൽകുന്ന വിനേഴ്സ് ക്യാഷ് പ്രൈസിനും , പ്രവാസി കൂട്ടായ്മ പെരുമണ്ണൂർ നൽകുന്ന വിന്നേഴ്സ് ട്രോഫിക്കും, മല കാജാ ആയുർവേദ ഹോസ്പിറ്റൽ നൽകുന്ന റണ്ണേഴ്സ് ക്യാഷ് പ്രൈസിനും , ബാലേട്ടൻ പെരുമണ്ണൂർ നൽകുന്ന റണ്ണേഴ്സ് ട്രോഫിക്കും വേണ്ടിയാണ് ഒരാഴ്ച നീണ്ട് നിൽക്കുന്ന മൽസരത്തിൽ പന്തുരുളുന്നത്. സെവൻസ് ഫുട്ബോളിൽ പ്രശ്സതമായ കേരളത്തിലെ പേരുകേട്ട ടീമുകൾ ടൂർണമെൻ്റിൽ പങ്കെടുക്കും.
തിങ്കളാഴ്ച വൈകീട്ട് 5 ന് നടക്കുന്ന ഉദ്ഘാടന മൽസരത്തി ജി. സി സി ചാലിശ്ശേരിയും , ഒ ആർ പി.സി കേച്ചേരിയും തമ്മിൽ ഏറ്റുമുട്ടും