ചാലിശേരി സി.എസ് എ ഒരുക്കിയ മൂന്നാമത് ആരവം 2025 അഖിലേന്ത്യ സെവൻസ് ഫ്ളഡ് ലൈറ്റ് ടൂർണ്ണമെൻ്റ് ഫൈനൽ മൽസരത്തിൽ ഞായറാഴ്ച റോയൽ ട്രാവൽസ് കോഴിക്കോടും
യുണൈറ്റഡ് എഫ്.സി. നെല്ലിക്കുത്തും തമ്മിൽ ഏറ്റുമുട്ടും.
ശനിയാഴ്ച നടന്ന രണ്ടാം പാദ സെമിയിലും ഒന്നിനെതിരെ രണ്ട് ഗോളുകൾ നേടിയാണ് നെല്ലിക്കുത്ത് ഫൈനിലേക്ക് പ്രവേശിച്ചത് . ആദ്യപാദ സെമിയിൽ ഒന്നിനെതിരെ അഞ്ച് ഗോളുക്കൾക്കാണ് ഫിഫ മഞ്ചേരിയെ പരാജയപ്പെടുത്തിയത്.