മുക്കുതല ശ്രീ രക്തേശ്വര ശിവക്ഷേത്രത്തിൽ പ്രതിഷ്ഠാ - താന്ത്രിക കർമ്മങ്ങൾ മെയ് 23 മുതൽ 28 വരെ നടക്കും.

ചങ്ങരംകുളം: മൂക്കുതല ഗുരുജി നഗറിലെ ശ്രീ രക്തേശ്വര ശിവക്ഷേത്രത്തിൽ പുതിയ ശ്രീകോവിലിൽ മഹാവിഷ്ണുവിനെ പ്രതിഷ്ഠിക്കലും മറ്റു താന്ത്രിക ക്രിയകളും ചേന്നാസ് ശങ്കരനാരായണൻ നമ്പൂതിരിയുടെ നേതൃത്വത്തിൽ മെയ് 23 വെള്ളിയാഴ്ച മുതൽ മെയ് 28 ബുധനാഴ്ച വരെ നടക്കും. 23 വെള്ളിയാഴ്ച വൈകീട്ട് ആചാര്യവര്യണത്തോടെ പരിപാടികൾക്ക് തുടക്കമാവും. 24 ശനിയാഴ്ച ഗണപതി ഹോമത്തോടെ പരിപാടികൾ തുടക്കും. 25 ഞായറാഴ്ച കാലത്ത് ഗണപതി ഹോമവും വൈകീട്ട് അത്താഴപൂജയും നടക്കും 26 തിങ്കളാഴ്ച കാലത്ത് ഗണപതി ഹോമം വൈകീട്ട് അനുജ്ഞാ പ്രാർത്ഥന, ബിംബശുദ്ധികലശ പൂജ എന്നിവ നടക്കും. 27 ചൊവ്വാഴ്ച കാലത്ത് ഗണപതി ഹോമം അഗ്നി ജനനം വൈകീട്ട് പ്രസാദശുദ്ധി, ബിംബശുദ്ധികലശാഭിഷേകം, അധിവാസ പൂജ എന്നിവ നടക്കും. 28 ബുധനാഴ്ച അകത്തേക്ക് എഴുന്നെള്ളിക്കൽ പ്രതിഷ്ഠ, പ്രതിഷ്ഠാബലി, പ്രതിഷ്ഠാ ദക്ഷിണ ഇന്നേ ദിവസം പ്രഭാത ഭക്ഷണവും ഉച്ചക്ക് അന്നദാനവും ഉണ്ടായിരിക്കും.

Post a Comment

Previous Post Next Post