24-ാം മത് ഉക്രു മാസ്റ്റർ ഫൗണ്ടേഷൻ സമ്മർ ബാസ്ക്കറ്റ് ബോൾ കോച്ചിങ് ക്യാംപിൻ്റെ സമാപന സമ്മേളനം നടത്തി.


കുന്നംകുളം : ബാസ്ക്കറ്റ് ബോൾ ഫ്രണ്ട്സ് ഒന്നര മാസത്തോളമായി വൈഎംസിഎ യിൽ നടത്തി വന്നിരുന്ന 24-ാം മത് ഉക്രു മാസ്റ്റർ ഫൗണ്ടേഷൻ സമ്മർ ബാസ്ക്കറ്റ് ബോൾ കോച്ചിങ് ക്യാംപിൻ്റെ സമാപന സമ്മേളനം കുന്നംകുളം മുൻസിപ്പൽ ചെയർപെർസൺ സീത രവീന്ദ്രൻ ഉദ്ഘാടനം ചെയ്തു. ക്ലബ് പ്രസിഡൻ്റ് കെ.വി.ആനന്ദൻ അധ്യക്ഷനായി. ജില്ലാ സ്‌പോർട്സ് കൗൺസിൽ പ്രസിഡൻ്റ് കെ.ആർ. സാംബശിവൻ മുഖ്യാതിഥിയായി. ആശംസകൾ അർപ്പിച്ച് വാർഡ് കൗൺസിലർ ലീല ഉണ്ണിക്കൃഷ്ണൻ, വൈഎംസിഎ പ്രസിഡൻ്റ് രഞ്ജൻ മാത്യു, , ഉക്രു മാസ്റ്റർ ഫൗണ്ടേഷൻ പ്രതിനിധി സി.ഐ.ഇട്ടിമാത്യു, ജെയിംസ് ചീരൻ എന്നിവർ സംസാരിച്ചു.

സമാപന സമ്മേളനത്തിൽ പങ്കെടുത്ത ക്യാമ്പിലെ കുട്ടികളും, രക്ഷിതാക്കളും മറ്റുള്ളവരും ലഹരി വിരുദ്ധ പ്രതിജ്ഞ എടുക്കുക ഉണ്ടായി. ക്ലബ് ഭാരവാഹികളായ മാത്യു ചെമ്മണ്ണൂർ സ്വാഗതവും, സെക്രട്ടറി ജെയ്ബി ജയ്ക്കബ് നന്ദി പ്രകാശനവും നടത്തി. ഭാവി വാഗ്ദാനങ്ങളായി ക്യാമ്പിൽ നിന്നും തിരഞ്ഞെടുത്ത 10 കുട്ടികൾക്കും മികച്ച കളികാരിക്കും മുൻസിപ്പൽ ചെയർപേഴ്സണും സ്പോർട്സ് കൗൺസിൽ പ്രസിഡൻ്റും ചേർന്ന് മൊമെൻ്റോകൾ നൽകുകയുണ്ടായി.

ഈ ക്യാമ്പിൽ പങ്കെടുത്ത കുട്ടികൾക്ക് തൃശൂർ ജില്ല ബാസ്കറ്റ്ബോൾ അസോസിയേഷൻ നൽകുന്ന സർട്ടിഫിക്കറ്റുകൾ സ്പോർട്സ് കൗൺസിൽ പ്രസിഡൻ്റ് വിതരണം ചെയ്തു. ക്യാമ്പിന് നേതൃത്വം നൽകിയ സ്പോർട്സ് അതോറിറ്റി ഓഫ് ഇന്ത്യയുടെ കോച്ചായ ജോർജ് എ. വി, മറ്റു കോച്ചുമാരായ ഷെല്ലി ജോർജ്, ധന്യ വർഗീസ് എന്നിവരെ മീറ്റിങ്ങിൽ ആദരിച്ചു.

Post a Comment

Previous Post Next Post