കുന്നംകുളം നഗരസഭയിൽ വിജിലൻസ് പരിശോധന

കുന്നംകുളം ടൗൺഹാളിനടുത്ത് പുതിയതായി തുടങ്ങിയ 'ആര്യ കണ്ണാശുപത്രിക്ക് പ്രവർത്തന അനുമതി നൽകിയതുമായി ബന്ധപ്പെട്ടതാണ് വിജിലൻസ് പരിശോധന നടക്കുന്നത്. പരാതിയുടെ അടിസ്ഥാനത്തിലാണ് വിജിലൻസ് നഗരസഭയിൽ എത്തിയിട്ടുള്ളത് . പരിശോധനകൾ തുടരുകയാണ്...

ഇതിനിടെ ഇന്ന് രാവിലെ നടന്ന കൗൺസിൽ യോഗത്തിലും നഗരസഭ ഭരണനേതൃത്വത്തിനെതിരെ കോൺഗ്രസ് അഴിമതി ആരോപണമുന്നയിച്ചു. കുന്നംകുളത്തെ പുതിയ അറവുശാല നിർമ്മാണ പ്രവർത്തനവുമായി ബന്ധപ്പെട്ട് തയ്യാറാക്കിയ DPR ന് തുക അനുവദിക്കുന്നുമായി ബന്ധപ്പെട്ട വിഷയത്തിലാണ് പ്രതിപക്ഷം ഇടപെട്ട് അഴിമതി ഉന്നയിച്ചത്. 2022 ൽ പ്രവർത്തനം നിലച്ച ഒരു കമ്പനിക്കാണ് ഇപ്പോൾ നഗരസഭ തുക അനുവദിക്കുന്നത് എന്നായിരുന്നു പ്രതിപക്ഷമായ കോൺഗ്രസിന്റെ ആരോപണം.കോൺഗ്രസ് കൗൺസിലർ ഷാജി ആലിക്കലാണ് വിഷയം ഉന്നയിച്ചത്. പ്രതിപക്ഷ പ്രതിഷേധവും ശക്തമായി ഉയർന്നു.. കൃത്യമായ മറുപടി പറയാൻ സാധിക്കാതെ വെട്ടിലായ ചെയർപേഴ്സൺ യോഗം പിരിച്ചുവിടുകയായിരുന്നു.

Post a Comment

Previous Post Next Post