ഷൊർണ്ണൂർ:27 വർഷക്കാലത്തെ സ്തുത്യർഹമായ സേവനത്തിനു ശേഷം കേരള പോലീസ് സേനയിൽ നിന്നും വിരമിക്കുന്ന സബ്ബ് ഇൻസ്പെക്ടർ കെ.എ.ഡേവിക്ക് പ്രകൃതി സംരക്ഷണ സംഘത്തിന്റെ സ്നേഹാദരവ് നൽകി. ഷൊർണ്ണൂർ പോലീസ് സ്റ്റേഷനിൽ വെച്ച് ഷൊർണ്ണൂർ ഡി.വൈ.എസ്.പി ആർ.മനോജ് കുമാർ ഔദ്യോഗിക ഉദ്ഘാടനം നിർവ്വഹിച്ച യാത്രയയപ്പ് സമ്മേളനത്തിനോടനുബന്ധിച്ച് പ്രകൃതി സംരക്ഷണ സംഘം സംസ്ഥാന സെക്രട്ടറി എൻ.ഷാജി തോമസ്, പാലക്കാട് ജില്ലാ സെക്രട്ടറി പ്രദീപ് ചെറുവാശ്ശേരി എന്നിവർ അദേഹത്തിനുള്ള ഉപഹാരം കൈമാറി. ഷൊർണ്ണൂർ പോലീസ് സ്റ്റേഷൻ ഹൗസ് ഓഫീസർ വി.രവികുമാർ,സബ്ബ് ഇൻസ്പെക്ടർ
പി സേതുമാധവൻ, അസി.സബ്ബ് ഇൻസ്പെക്ടരമാരായ
ടി.പി.രാജീവ്,പ്രദീപ്,കമലം,പ്രസീത തുടങ്ങിയവർ ആശംസകളർപ്പിച്ചു സംസാരിച്ചു. കുടുംബാംഗങ്ങളും ചടങ്ങിൽ പങ്കെടുത്തു
ഗുരുവായൂർ,വടക്കാഞ്ചേരി,എരുമപ്പെട്ടി,കുന്നംകുളം,ചാലിശ്ശേരി,പട്ടാമ്പി,ഷൊർണ്ണൂർ എന്നീ സ്റ്റേഷനുകളിൽ സേവനം അനുഷ്ഠിച്ചിരുന്ന സബ്ബ് ഇൻസ്‌പെക്ടർ ഡേവി സാർ ശാന്തതയോടും സൗമ്യതയോടും കൂടി തന്റെ കർമ്മ മണ്ഡലത്തിൽ ആത്മാർത്ഥതയോടെ ഉദ്യോഗ കർത്തവ്യങ്ങൾ നിർവ്വഹിച്ചിരുന്നതിനോടൊപ്പം തന്നെ ഒരു യഥാർത്ഥ മനുഷ്യ സ്നേഹിയും,പ്രകൃതി സ്നേഹിയും കൂടിയായിരുന്നുവെന്ന് പ്രകൃതി സംരക്ഷണ സംഘം ഭാരവാഹികൾ അനുമോദന പ്രസംഗത്തിൽ പ്രകീർത്തിച്ചു.