എടപ്പാൾ നടുവട്ടത്ത് ബേക്കറിക്ക് തീ പിടിച്ച് ലക്ഷങ്ങളുടെ നാശനഷ്ടം

എടപ്പാൾ നടുവട്ടത്ത് ബേക്കറിക്ക് തീ പിടിച്ചത് പരിഭ്രാന്തി പരത്തി. ബുധനാഴ്ച വൈകിയിട്ട് ആറ് മണിയോടെയാണ് സംഭവം. സംസ്ഥാന പാതയിൽ നടുവട്ടം സെന്ററിൽ തൃശ്ശൂർ റോഡിലെ സ്വകാര്യ കെട്ടിടത്തിലെബൈക്കറിയാണ് കത്തിയത്. ഓടിക്കൂടിയ നാട്ടുകാർ ചേർന്ന് ഏറെ നേരത്തെപരിശ്രമത്തിന് ശേഷമാണ് തീ അണച്ചത്. തീ അണക്കാൻ കഴിഞ്ഞതിനാൽ കെട്ടിടത്തിൻ്റെ മറ്റു ഭാഗങ്ങളിൽ തീ പടരുന്നത് തടയാനായത് വലിയ അപകടങ്ങൾ ഒഴിവാക്കി. ബേക്കറിയിലെസാധന സാമഗ്രികൾ മുഴുവനായി കത്തി നശിച്ചു. ലക്ഷങ്ങളുടെ നഷ്ടം സംഭവിച്ചതായാണ് വിവരം. പൊരിക്കടികൾ നിർമിക്കാനുപയോഗിക്കുന്ന സ്റ്റൗവിൽ നിന്നാണ് തീപിടുത്തതിന് കാരണമെന്നാണ് നിഗമനം.

Post a Comment

Previous Post Next Post