കപ്പൂർ പഞ്ചായത്ത് മുസ്ലിം ലീഗിൻ്റെ ആസ്ഥാന മന്ദിരം നിർമ്മാണ ഉദ്ഘാടനം നടന്നു.


 കപ്പൂർ പഞ്ചായത്ത് മുസ്ലിം ലീഗിൻ്റെ ആസ്ഥാന മന്ദിരം നിർമ്മാണ ഉദ്ഘാടനം നടന്നു. 

മുസ്ലിം ലീഗ് സംസ്ഥാന പ്രവർത്തക സമിതി അംഗം സയ്യിദ് എസ്.എം.കെ തങ്ങൾ തറക്കല്ലിടൽ നിർവഹിച്ചു. നിർമ്മാണ കമ്മറ്റി ചെയർമാൻ സി.വി. ഷംസുദ്ദീൻ അധ്യക്ഷനായി.

 മുസ്ലിം ലീഗ് ജില്ല ട്രഷറർ പി.ഇ.എ സലാം, അലി കുമരനല്ലൂർ, പത്തിൽ മൊയ്തുണ്ണി, സി.എം അബ്ദുൽ കാതർ, ടി.കാലിദ്, സി.എം അലി, പി.ഇ സാലിഹ്,ദുബായ് കെ.എം.സി.സി സംസ്ഥാന പ്രവർത്തക സമിതി അംഗം ഫൈസൽ തുറക്കൽ, പാലക്കാട് ജില്ല കുവൈത്ത് കെ.എം.സി.സി ട്രഷറർ കെ.വി അബ്ദുറസാഖ്, ഗ്ലോബൽ കെ.എം.സി.സി ട്രഷറർ കെ.എച്ച് ബഷീർഅബുദാബി കെ.എം.സി.സി കപ്പൂർ പഞ്ചായത്ത് സെക്രട്ടറി വി.പി.ഫാസിൽ, സുധീർ കൊഴിക്കര, എസ്.ടി.യുമൊയ്തുണ്ണിക്കുട്ടി, പി.പി സക്കിർ,യു.ഡി.എഫ് നേതാക്കളായ പി.രാജീവ്, സി.കെ. കുഞ്ഞഹമ്മദ്, കെ.സമദ് മാസ്റ്റർ, റിയാസ് പറക്കുളം, യാസിർ കൊഴിക്കര, സിറാജ് ആളത്ത്,

കെ.സാബിത്ത് തുടങ്ങിയവർ സംബന്ധിച്ചു.

Post a Comment

Previous Post Next Post