കനത്ത മഴ, ഇടിമിന്നൽ തുടരും; 4 ജില്ലകളിൽ ഓറഞ്ച്, എട്ടിടത്ത് യെല്ലോ മുന്നറിയിപ്പ്; കടലാക്രമണ സാധ്യത


 

കനത്ത മഴ, ഇടിമിന്നൽ തുടരും; 4 ജില്ലകളിൽ ഓറഞ്ച്, എട്ടിടത്ത് യെല്ലോ മുന്നറിയിപ്പ്; കടലാക്രമണ സാധ്യത

കള്ളക്കടൽ പ്രതിഭാസമുള്ളതിനാൽ മത്സ്യത്തൊഴിലാളികളും തീരദേശവാസികളും ജാഗ്രത പാലിയ്ക്കുക

 സംസ്ഥാനത്ത് മഴ തുടരും. ഇന്ന് നാല് വടക്കൻ ജില്ലകളിൽ ഓറഞ്ച് അലർട്ട്. കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍ക്കോട് ജില്ലകളിലാണ് ഓറഞ്ച് മുന്നറിയിപ്പുള്ളത്. എട്ട് ജില്ലകളില്‍ യെല്ലോ അലര്‍ട്ടുണ്ട്. പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂര്‍, പാലക്കാട്, മലപ്പുറം ജില്ലകളിലാണ് യെല്ലോ മുന്നറിയിപ്പ്.

ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. 24 മണിക്കൂറില്‍ 64.5 മില്ലിമീറ്ററില്‍ മുതല്‍ 115.5 മില്ലിമീറ്റര്‍ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ മഴ എന്നത് കൊണ്ട് കേന്ദ്ര കാലാവസ്ഥ വകുപ്പ് അര്‍ഥമാക്കുന്നത്. ഇടിമിന്നലോടു കൂടിയ മഴയാണ് പ്രതീക്ഷിക്കുന്നത്.

Post a Comment

Previous Post Next Post