സിപിഎം കൂടല്ലൂർ ലോക്കൽ കമ്മിറ്റി സ്നേഹവീടിന്റെ താക്കോൽ കൈമാറി


 കൂറ്റനാട്: സി പി ഐ എം കൂടല്ലൂർ ലോക്കൽ കമ്മറ്റി പട്ടിപ്പാറ വെട്ടത്തുപ്പടി സജ്നിക്കും കുടുംബത്തിനും 

നിർമ്മിച്ചു നൽകിയ സ്നേഹ വീടിൻ്റെ താക്കോൽ ജില്ലാ സെക്രട്ടറി ഇ എൻ സുരേഷ് ബാബു കൈമാറി. ജില്ല സെക്രട്ടേറിയേറ്റംഗം പി മമ്മിക്കുട്ടി എം എൽ എ അധ്യക്ഷനായി. ജില്ല കമ്മറ്റിയംഗങ്ങളായ വി കെ ചന്ദ്രൻ, പി എൻ മോഹനൻ, ഏരിയ കമ്മറ്റിയംഗങ്ങളായ പി ആർ കുഞ്ഞുണ്ണി, പി കെ ബാലചന്ദ്രൻ, ലോക്കൽ സെക്രട്ടറി പി പി ഹമീദ്, കെ പി പ്രദീപ് എന്നിവർ സംസാരിച്ചു.

Post a Comment

Previous Post Next Post