തൃത്താല മണ്ഡലത്തിൽ മന്ത്രി രാജേഷിന്റെ നേതൃത്വത്തിൽ സംഘടിപ്പിച്ച മെഗാ മെഡിക്കൽ ക്യാമ്പ് അഭിനന്ദനങ്ങൾ അർഹിക്കുന്നതാണെന്ന് കെപിസിസി നിർവാഹക സമിതിയംഗവും മുൻ ഡിസിസി പ്രസിഡൻ്റുമായ സി വി ബാലചന്ദ്രൻ.


 കൂറ്റനാട് : തൃത്താല മണ്ഡലത്തിൽ മന്ത്രി രാജേഷിന്റെ നേതൃത്വത്തിൽ സംഘടിപ്പിച്ച മെഗാ മെഡിക്കൽ ക്യാമ്പ് അഭിനന്ദനങ്ങൾ അർഹിക്കുന്നതാണെന്ന് കെപിസിസി നിർവാഹക സമിതിയംഗവും മുൻ ഡിസിസി പ്രസിഡൻ്റുമായ സി വി ബാലചന്ദ്രൻ.മെഡിക്കൽ ക്യാമ്പിന്റെ ഉദ്ഘാടന സമ്മേളനത്തിൽ ആശംസകളറിയിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. കഴിഞ്ഞ ഒരു മാസമായുള്ള നിരവധിപേരുടെ അധ്വാനത്തിന്റെ ഫലമാണ് ഈ ക്യാമ്പിന്റെ വിജയം. രോഗികൾക്ക് ഗുണഫലങ്ങൾ കൃത്യമായി ലഭ്യമാക്കി.ഏതെങ്കിലും രാഷ്ട്രീയകക്ഷിയായതുകൊണ്ട് അത് മറച്ചുവയ്ക്കേണ്ടതില്ല. മന്ത്രി എം ബി രാജേഷിന്റെ നേതൃത്വത്തിൽ തൃത്താലയിൽ ആരോഗ്യം, വിദ്യാഭ്യാസം, കാർഷികം തുടങ്ങി വിവിധ മേഖലകളിൽ നേട്ടങ്ങൾ കൈവരിച്ചു കൊണ്ടിരിക്കുകയാണ്. എക്കാലവും ഓർമിക്കത്തക്ക പദ്ധതികളാണ് മന്ത്രി വിഭാവനം ചെയ്തിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

Post a Comment

Previous Post Next Post