കോട്ടോൽ മഹല്ല് സെൻട്രൽ ജുമാമസ്ജിദ് പരിപാലന സമിതിയുടെ നേതൃത്വത്തിൽ സൗജന്യമായി കരിയർ ഗൈഡൻസും, മോട്ടിവേഷൻ ക്ലാസ്സും നടത്തി


 കോട്ടോൽ മഹല്ല് സെൻട്രൽ ജുമാമസ്ജിദ് പരിപാലന സമിതിയുടെ നേതൃത്വത്തിൽ സൗജന്യമായി കരിയർ ഗൈഡൻസും, മോട്ടിവേഷൻ ക്ലാസ്സും നടത്തി. പ്രശസ്ത കരിയർ കൗൺസിലറും, ലൈഫ് കോച്ചുമായ ജമാലുദ്ദീൻ മാളിക്കുന്ന് ക്ലാസ്സിന് നേതൃത്വം നൽകി. നൂറോളം വിദ്യാർത്ഥികളും, രക്ഷിതാക്കളും പങ്കെടുത്തു. ചടങ്ങിൽവെച്ച് പത്താം ക്ലാസ്സ് വിജയിച്ച വിദ്യാർത്ഥികൾക്ക് മഹല്ല് പരിപാലന സമിതിയുടെ മൊമെന്റോ വിതരണം ചെയ്‌തു. ചടങ്ങിന് പ്രസിടണ്ട് വി.എ. ഉമ്മർ മൗലവി, മഹല്ല് ഖത്വീബ് മുജീബ് റഹിമാൻ യമാനി, സെക്രട്ടറി എം.എം ഇബ്രാഹിം മുസ്ല്യാർ, ഖജാൻജി കെ.എ ഷാഹു, മിഷൻ കോഓഡിനേറ്റർമാരായ അഡ്വ വി.സി ലത്തീഫ്, ഉമ്മർ കടങ്ങോട്, എന്നിവർ നേത്യത്വം നൽകി.

Post a Comment

Previous Post Next Post