ടെസ്റ്റ് ക്രിക്കറ്റിൽനിന്ന് വിരാട് കോഹ്ലി വിരമിച്ചു. സമൂഹമാധ്യമ പോസ്റ്റിലൂടെയാണ് വിരമിക്കൽ പ്രഖ്യാപനം.
പ്രയാസമുള്ളതെങ്കിലും ശരിയായ തീരുമാനമെന്ന് കോലി. വിരമിക്കുന്നത് പൂർണ സംതൃപ്‌തിയോടെ. പുഞ്ചിരിയോടെ കരിയർ ഓർമിക്കുമെന്നും കോലി. രോഹിത് ശർമയ്ക്ക് പിന്നാലെയാണ് കോലിയുടെയും വിരമിക്കൽ.
ഇംഗ്ലണ്ട് പര്യടനത്തിന് ഒരു മാസം മാത്രം ബാക്കി നിൽക്കെയാണ് കോഹ്ലിയുടെ വിരമക്കൽ പ്രഖ്യാപനം. സഹതാരവും ഇന്ത്യൻ ക്യാപ്റ്റനുമായ രോഹിത് ശർമ്മ ടെസ്റ്റ് ഫോർമാറ്റിനോട് വിരമിച്ചതിന് ദിവസങ്ങൾക്ക് ശേഷമാണ് 37 കാരനായ കോഹ്ലിയും ടെസ്റ്റ് ക്രിക്കറ്റിൽ നിന്ന് വിരമിച്ചതായി പ്രഖ്യാപിച്ചത്. ഇൻസ്റ്റഗ്രാം പോസ്റ്റിലൂടെയാണ് കോഹ്ലി വിരമിക്കൽ പ്രഖ്യാപനം ആരാധകരെ അറിയിച്ചത്.ടെസ്റ്റ് ക്രിക്കറ്റിൻ്റെ ബാഗി ബ്ളൂ ക്യാപ്പ് അണിഞ്ഞിട്ട് പതിനാല് വർഷമായെന്നും ടെസ്റ്റ് ഫോർമാറ്റിലൂടെയുള്ള യാത്ര തന്നെ പരീക്ഷിക്കുകയും രൂപപ്പെടുത്തുകയും ജീവിതകാലം മുഴുവനും കൂടെകൂട്ടാൻ കഴിയുന്ന പാഠങ്ങൾ പഠിപ്പിക്കുകയും ചെയ്തെന്നും അദേഹം ഇൻസ്റ്റഗ്രാമിൽ കുറിച്ചു.
ടെസ്റ്റ് ക്രിക്കറ്റിൽ നിന്ന് മാറുന്നത് അത്ര എളപ്പമുള്ള കാര്യമല്ല. എന്നാൽ ഇപ്പോൾ അത് ശരിയാണെന്ന് തോന്നുന്നു. കഴിവിന്റെ പരമാവധി ഞാൻ ടെസ്റ്റ് ക്രിക്കറ്റിന് നൽകിയിട്ടുണ്ട്. പ്രതീക്ഷിക്കാവുന്നതിലും കൂടുതൽ ടെസ്റ്റ് ക്രിക്കറ്റ് എനിക്ക് തിരികെയും നൽകി. നന്ദി നിറഞ്ഞ ഹൃദയത്തോടെയാണ് വിട വാങ്ങുന്നതെന്നും ടെസ്റ്റ് കരിയറിലേക്ക് എപ്പോഴും ഒരു പുഞ്ചിരിയോടെ തിരിഞ്ഞുനോക്കുമെന്നും അദ്ദേഹം ഇൻസ്റ്റഗ്രാമിൽ കുറിച്ചു.