ദക്ഷിണ റെയിൽവേയുടെ പാലക്കാട് ഡിവിഷൻ്റെ ഔദ്യോഗിക അറിയിപ്പ് പ്രകാരം താഴെ കൊടുത്തിരിക്കുന്ന ട്രെയിനുകളാണ് സർവീസുകൾ നീട്ടിയത്.
ട്രെയിൻ നമ്പർ 06031 ഷൊർണൂർ ജംഗ്ഷൻ -കണ്ണൂർ ജൂൺ 14 വരെ സർവീസ് നടത്തും.
ട്രെയിൻ നമ്പർ 06032 കണ്ണൂർ - ഷൊർണുർ ജംഗ്ഷൻ ജൂൺ 14 വരെ സർവീസ് നടത്തും.
ട്രെയിൻ നമ്പർ 06030 തിരുനെൽവേലി ജംഗ്ഷൻ മേട്ടുപ്പാളയം വീക്കിലി ജൂൺ 8 മുതൽ 29 വരെ സർവീസ് നടത്തും.
ട്രെയിൻ നമ്പർ 06029 മേട്ടുപ്പാളയം -തിരുനെൽവേലി ജംഗ്ഷൻ വീക്കിലി ജൂൺ 9 മുതൽ 30 വരെ സർവീസ് നടത്തും.
ഈ ട്രെയിൻ സർവീസുകളുടെ സമയക്രമത്തിലും സ്റ്റോപ്പുകളിലും മാറ്റങ്ങളൊന്നുമില്ല.


