ചങ്ങരംകുളം മാട്ടത്തിൽ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി

 

ചങ്ങരംകുളം മാട്ടത്തിൽ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി. മാട്ടത്തിൽ താമസിച്ചിരുന്ന പള്ളത്ത് അബ്ദുള്ളക്കുട്ടിയുടെ മകൻ ജലീൽ എന്ന 38 വയസുള്ള ഷൗക്കത്തലിയെയാണ് വീടിന് സമീപത്തെ പറമ്പിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. ബുധനാഴ്‌ച സമീപത്തെ വീട്ടിലെ കിണറ്റിൽ മോട്ടോർ ഇറക്കുന്നതിന് പോയ ജലീലിനെ കാണാതെ വന്നതോടെ നടത്തിയ തിരച്ചിലിൽ രാത്രി 11.30 ഓടെ അബോധാവസ്ഥയിൽ കണ്ടെത്തുകയായിരുന്നു. തുടർന്ന് നാട്ടുകാർ ചേർന്ന് ചങ്ങരംകുളത്തെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. ചങ്ങരംകുളം സൺറൈസ് ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ച മൃതദേഹം ചങ്ങരംകുളം പോലീസ് ഇൻക്വസ്റ്റ് നടത്തി. മഞ്ചേരി മെഡിക്കൽ കോളേജിൽ പോസ്റ്റുമോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് വിട്ട് നൽകും. ഹാജറയാണ് മാതാവ്, സബീന ഭാര്യയും സഹദ്, സാദിയ എന്നിവർ മക്കളുമാണ്.

Post a Comment

Previous Post Next Post