ആംബുലൻസിന്റെ മറവിൽ ലഹരി കച്ചവടം; രണ്ടു പേർ എംഡിഎംഎ യുമായി പിടിയിൽ


 ചേറ്റുവയിൽ ആംബുലൻസിൻ്റെ മറവിൽ ലഹരി കച്ചവടം നടത്തുന്ന രണ്ടു പേർ എംഡിഎംഎ യുമായി പോലീസ് പിടിയിൽ. ഓപ്പറേഷൻ ഡി ഹണ്ടിന്റെ ഭാഗമായി തൃശൂർ റൂറൽ ജില്ലാ ലഹരി വിരുദ്ധ സ്ക്വാഡും വാടാനപ്പളളി പോലീസും സംയുക്തമായി നടത്തിയ പരിശോധനയിലാണ് ചേറ്റുവ പാലത്തിനു സമീപം നിർത്തിയിട്ടിരുന്ന ആംബുലൻസിൽ നിന്ന് എം.ഡി.എം.എയുമായി രണ്ടു പേരെ പിടികൂടിയത്. ചേറ്റുവ സ്വദേശി പുത്തൻ പീടികയിൽ നസറുദ്ദീൻ, ചാവക്കാട് സ്വദേശി അഫ്സാദ് എന്നിവരാണ് പിടിയിലായത്.


ആവശ്യക്കാർക്ക് അവർ പറയുന്ന സ്ഥലങ്ങളിലേക്ക് ആംബുലൻസിൽ രാസ ലഹരി എത്തിച്ചു കൊടുക്കുന്നതാണ് ഇവരുടെ രീതിയെന്ന് പോലീസ് പറഞ്ഞു

Post a Comment

Previous Post Next Post