ഗുരുവായൂരിൽ രണ്ടു വീടുകളിൽ മോഷണം


 ഗുരുവായൂരിൽ രണ്ടു വീടുകളിൽ മോഷണം. മാവിൻച്ചുവട് രണ്ടു വീടുകളിലാണ് മോഷണം നടന്നത്. ഈശ്വരീയം പരമേശ്വരൻ നായരുടെ ഭാര്യ കനകലതയുടെ 3 പവൻ തൂക്കം വരുന്ന മാലയും ചിറ്റിലപിള്ളി സെബാസ്റ്റ്യന്റെ വീട്ടിൽ കയറി 2 ഗ്രാമിൻ്റെ കമ്മലും 500 രൂപയുമാണ് മോഷ്ട‌ാവ് കവർന്നത്. ശനിയാഴ്ച്ച പുലർച്ചെ 5.30 ഓടെയായിരുന്നു മോഷണം.


പരമേശ്വരൻ നായരുടെ വീടിനകത്തു കയറിയ മോഷ്‌ടാവ് പൂജാമുറിയിൽ വിളക്ക് വെക്കുകയായിരുന്ന കനകലതയുടെ കഴുത്തിലെ മാല പൊട്ടിക്കുകയായിരുന്നു. ബന്ധുവീട്ടിൽ നിന്ന് സെബാസ്റ്റ്യനും കുടുംബവും രാവിലെ മകൻ്റെ വീട്ടിലേ എത്തിയപ്പോഴാണ് വാതിൽ തുറന്നു കിടക്കുന്നത് ശ്രദ്ധയിൽപ്പെട്ടത്, തുടർന്നുള്ള പരിശോധനയിലാണ് രണ്ട് ഗ്രാമിന്റെ സ്വർണ കമ്മലും 500 രൂപയും നഷ്‌ടപ്പെട്ടതായി കണ്ടെത്തിയത്. ഇരുവരും ഗുരുവായൂർ പോലീസിൽ പരാതി നൽകി.

Post a Comment

Previous Post Next Post