ചങ്ങരംകുളം ചിയ്യാനൂരിൽ ഇന്നോവ കാറും ഓട്ടോറിക്ഷയും കൂട്ടിയിടിച്ച് ഏഴ് പേര്‍ക്ക് പരിക്കേറ്റു.


 ചങ്ങരംകുളം ചിയ്യാനൂരിൽ ഇന്നോവ കാറും ഓട്ടോറിക്ഷയും കൂട്ടിയിടിച്ച് ഏഴ് പേര്‍ക്ക് പരിക്കേറ്റു.


വെള്ളിയാഴ്ച വൈകിയിട്ട് ഏഴ് മണിയോടെ സംസ്ഥാന പാതയിലെ ചങ്ങരംകുളം ചിയ്യാനൂർ

പാടത്തിന് സമീപമാണ് അപകടം നടന്നത്.


ചങ്ങരംകുളത്ത് ആശുപത്രിയില്‍ പോയി തിരിച്ച് വന്നിരുന്ന കരിമ്പ സ്വദേശികള്‍ സഞ്ചരിച്ച ഓട്ടോറിക്ഷയാണ് അപകടത്തില്‍ പെട്ടത്.റോഡില്‍ നിന്ന് തിരിയാന്‍ ശ്രമിച്ച ഇന്നോവയില്‍ ഓട്ടോ ഇടിക്കുകയായിരുന്നു.ഓട്ടോറിക്ഷയില്‍ യാത്ര ചെയ്തിരുന്ന കരിമ്പ സ്വദേശികളായ റസാക്ക് (34,)ഭാര്യ രഹ്ന(30),മക്കള്‍ റിസ മരിയ(7),ഇഷ റിന്‍ഷി(6) ബന്ധുക്കളായ മുഹമ്മദ് ഷിബിലി(10),അയിഷ റിന്‍ഷി (11,)റിയ ഫാത്തിമ്മ(11) എന്നിവര്‍ക്കാണ് പരിക്കേറ്റത്.


പരിക്കേറ്റവരെ നാട്ടുകാര്‍ ചേര്‍ന്ന് ചങ്ങരംകുളത്തെ സ്വകാര്യ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

ആരുടെയും പരിക്ക് ഗുരുതരമല്ല.

Post a Comment

Previous Post Next Post