കോഴിക്കോട്- പാലക്കാട് റൂട്ടിൽ റെയിൽവേ പുതിയ ട്രെയിൻ സർവീസ് ആരംഭിച്ചു. ശനിയാഴ്ച ഒഴികെ ആഴ്ചയിൽ 6 ദിവസം സർവീസ് നടത്തും. രാവിലെ 10.10ന് കോഴിക്കോട് നിന്നും പുറപ്പെട്ട് ഉച്ചക്ക് 1.05ന് പാലക്കാട് എത്തുന്ന രീതിയിലാണ് ട്രെയിനിന്റെ സമയ ക്രമീകരണം. പാലക്കാട് നിന്നും ഉച്ചയ്ക്ക് 1.50ന് പുറപ്പെടുന്ന ട്രെയിൻ തിരികെ കണ്ണൂർ വരെ സർവീസ് നടത്തും. 7.40 നാണ് കണ്ണൂരിലെത്തുക.
ഷൊർണൂർ- കണ്ണൂർ ട്രെയിനാണ് പാലക്കാട്ടേക്ക് നീട്ടിയത്. പുതിയ ട്രെയിൻ ശനിയാഴ്ചകളിൽ ഷൊർണൂർ വരെ മാത്രമാകും സർവീസ് നടത്തുക.
ഫറോക്ക്, പരപ്പനങ്ങാടി, താനൂർ, തിരൂർ, കുറ്റിപ്പുറം, പട്ടാമ്പി, ഷൊർണൂർ, ഒറ്റപ്പാലം എന്നിവയാണ് സ്റ്റോപ്പുകൾ. ഇന്നു മുതൽ സെപ്‌തംബർ 15 വരെ പരീക്ഷണാടിസ്ഥാനത്തിൽ ട്രെയിൻ ഓടിത്തുടങ്ങും.
പാലക്കാട് ജങ്ഷൻ - കണ്ണൂർ അൺറിസർവ്‌ഡ് സ്പെഷ്യൽ ട്രെയിൻ (06031) ഇന്നു മുതൽ പകൽ 1.50ന് ഓടിത്തുടങ്ങും. സെപ്തംബർ 15 വരെ സർവീസ് നടത്തും. ഒറ്റപ്പാലം, ഷൊർണൂർ, പട്ടാമ്പി, കുറ്റിപ്പുറം, തിരൂർ, താനൂർ, പരപ്പനങ്ങാടി, ഫറോക്ക്, കോഴിക്കോട്, കൊയിലാണ്ടി, പയ്യോളി, വടകര, മാഹി, തലശേരി, കണ്ണൂർ എന്നിവയാണ് സ്റ്റോപ്പുകൾ. ശനിയാഴ്‌ചകളിൽ 06075 എന്ന നമ്പറിൽ ഷൊർണൂരിൽ നിന്ന് യാത്ര തുടങ്ങും.