വിദ്യാർഥികൾക്ക് യാത്രാ നിരക്കിൽ ഇളവ് ലഭിക്കാൻ ജൂലൈ ഒന്നുമുതൽ സ്റ്റുഡൻറ്‌സ് കൺസഷൻ കാർഡുകൾ നിർബന്ധമാക്കി. ജില്ലാ സ്റ്റുഡൻറ്‌സ് ട്രാവലിങ് ഫെസിലിറ്റി കമ്മിറ്റി തീരുമാന പ്രകാരമാണിത്. വിദ്യാർഥികൾക്ക് കൺസഷൻ ലഭിക്കാൻ ഇളംപച്ച നിറത്തിലുള്ള കാർഡുകൾ നിർബന്ധമാണ്. ആവശ്യമുള്ള കാർഡുകൾ എല്ലാ സബ് ആർ.ടി.ഒ ഓഫീസിലും വിതരണത്തിനെത്തി. വിദ്യാഭ്യാസസ്ഥാപന മേധാവികൾ വിദ്യാർഥികളുടെ പട്ടിക ഈയാഴ്ചതന്നെ ഓഫീസുകളിൽ ഹാജരാക്കി കാർഡുകൾ കൈപ്പറ്റണമെന്ന് പാലക്കാട് ആർ.ടി.ഒ അറിയിച്ചു.