ടി.പി.ഉണ്ണികൃഷ്ണൻ അനുസ്മരണവും, വിദ്യഭ്യാസ അനുമോദനവും ജൂൺ 15 ഞായറാഴ്ച നടക്കും.
ചാലിശ്ശേരി : ടി പി ഉണ്ണികൃഷ്ണൻ സ്മാരക പൗർണമി വായനശാലയുടെ നേതൃത്വത്തിൽ ടിപി ഉണ്ണികൃഷ്ണൻ അനുസ്മരണവും വിദ്യാഭ്യാസ അനുമോദന സദസും ഞായറാഴ്ച നടക്കും
പൗർണമി കലാസമിതിയുടെ സ്ഥാപക നേതാവും ദീർഘകാലം സെക്രട്ടറിയുമായിരുന്ന ടിപി ഉണ്ണികൃഷ്ണൻ എന്ന കുന്നത്തേരി കാരുടെ സ്വന്തം ടി.പി. മാഷുടെ രണ്ടാം ചരമ വാർഷികവും, ഉന്നത വിജയികളെ അനുമോദിക്കലും ഞായറാഴ്ച രാവിലെ പത്തിന് നടക്കും.
വാർഡ് മെമ്പർ പി വി രജീഷ് കുമാറിന്റെ അധ്യക്ഷതയിൽ കെഎസ്ഇബി റിട്ട. സുപ്രഡ് സി. ഉണ്ണികൃഷ്ണൻ ഉദ്ഘാടനം ചെയ്യും.
താലൂക്ക് ലൈബ്രറി കൗൺസിൽ പ്രസിഡൻറ് കെ ജനാർദ്ദനൻ മുഖ്യാതിഥിയാകും
വി എം രാജീവ് മാസ്റ്റർ ,'ഡോ രഞ്ജിത്ത് പയ്യഴി , ഡോ ഇ എൻ ഉണ്ണികൃഷ്ണൻ ,എംപ്ലോയബിലിറ്റി സെൻറർ തൃശൂർ മുൻ മേധാവി ഡോ പി എൻ ജഗദീഷ് കുമാർ , പൗർണമി കലാസമിതി സെക്രട്ടറി കെ കെ പ്രഭാകരൻ, രക്ഷാധികാരി കെ കെ കുമാരൻ എന്നിവർ പങ്കെടുക്കും
വായനശാല ഭാരവാഹികളായ കെ.കെ ദാസൻ , ടി.എസ് സുബ്രഹ്മണ്യൻ , സുജിത രാജു, കെ.സി നിമേഷ് , കെ.എസ് ശ്രീതു , കാവ്യ രാകൃഷ്ണൻ എന്നിവർ നേതൃത്വം നൽകും.