തൃത്താല നിയോജമണ്ഡലത്തിൽ മന്ത്രി എം.ബി. രാജേഷിൻ്റെ നേതൃത്വത്തിൽ നടപ്പാക്കുന്ന സമഗ്ര വിദ്യാഭ്യാസ പദ്ധതി എൻലൈറ്റിൻ്റെ ഭാഗമായി നിയോജക മണ്ഡലത്തിലെ SSLC, +2 , ഉന്നത വിജയം കരസ്ഥമാക്കിയ വിദ്യാർത്ഥികളെയും , സ്ഥാപനങ്ങളയും അനുമോദിക്കുന്ന വിജയോത്സവം 2025 ജൂൺ 21 ന് 10 am ന് ചാലിശേരി അൻസാരി കൺവെൻഷൻ സെൻ്ററിൽവെച്ച് നടക്കും .
തൃത്താല മണ്ഡലത്തിലെ എല്ലാ വിദ്യാലയങ്ങളിലേയും മുഴുവൻ വിഷയങ്ങളിലും എ -പ്ലസ് നേടിയ വിദ്യാർത്ഥികളെയും , 100 % വിജയം കരസ്ഥമാക്കിയ സ്ഥാപനങ്ങളെയും ചടങ്ങിൽ അനുമോദിക്കും. കൂടാതെ മണ്ഡലത്തിൽ താമസക്കാരും എന്നാൽ മണ്ഡലത്തിലെ വിദ്യാലയങ്ങളിൽ പഠിക്കാത്തവരുമായ വിദ്യാർത്ഥികൾക്ക് നേരിട്ട് അപേക്ഷിക്കാം. പാസ്പോർട്ട് സൈസ് ഫോട്ടോയും, സർട്ടിഫിക്കറ്റ് കോപ്പിയും സഹിതം 14-06-2025 നുള്ളിൽ എം.എൽ.എ ഓഫീസിൽ അറിയിക്കുക
വിശദ വിവരങ്ങൾക്ക്
9633877504
9048693151



