വിജയോത്സവം 2025 സംഘടിപ്പിച്ചു.

ചങ്ങരംകുളം: പാവിട്ടപ്പുറം അസ്സബാഹ് ഹയർ സെക്കണ്ടറി സ്കൂളിൽ 2024- 25 പ്ലസ്ടു പരീക്ഷയിൽ മികച്ച വിജയം നേടിയ വിദ്യാർത്ഥികളെ അനുമോദിച്ചു. 

മികച്ച വിജയം നേടിയവിദ്യാർത്ഥികൾക്ക് പിടി എ യും മാനേജ്മെൻ്റും സംയുക്തമായാണ് അനുമോദന സദസ് സംഘടിപ്പിച്ചത്. 

 ചടങ്ങ് ആലംകോട് പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് പ്രഭിത ടീച്ചർ ഉദ്ഘാടനം ചെയ്തു 

വിദ്യാർത്ഥികൾക്ക് മൊമേൻ്റോയും ക്യാഷ്പ്രൈസും വിതരണം ചെയ്തു.

സ്കൂൾ മാനേജർ വിമുഹമ്മദുണ്ണി ഹാജി അധ്യക്ഷനായി.

പി.പി. പി എം അഷ്റഫ്, കുഞ്ഞുമുഹമ്മദ് പന്താവൂർ , പി ടി എ പ്രസിഡണ്ട് മുസ്തഫ കിഴിക്കര, പി ടി എ വൈസ് പ്രസിഡണ്ട് ഷെഫീക്ക്, പി ടി എ എക്സി അംഗം സുരേന്ദ്രൻ, അബ്ദുൾ ലത്തീഫ്സി എം എന്നിവർ സംസാരിച്ചു

പ്രിൻസിപ്പാൾ പി.വി വില്ലിംഗ്ടൺ സ്വാഗതവും

സ്റ്റാഫ് സെക്രട്ടറി അനിൽ കെ. നന്ദിയും പറഞ്ഞു.

Post a Comment

Previous Post Next Post