ന്യൂജേഴ്‌സി മലങ്കര ആർച്ച് ഡയോസിസിൽ ആദ്യമായി മോർ യാക്കോബ് ശ്ലീഹായുടെ പാവനനാമത്തിൽ സ്ഥാപിതമായ വാണാക്യൂ പള്ളിയിൽ വിശുദ്ധൻ്റെ ഓർമ്മപ്പെരുന്നാൾ ജൂൺ 21, 22 (ശനി, ഞായർ) തീയ്യതികളിൽ ആഘോഷിക്കും


ന്യൂ ജേഴ്സി : വാണാക്യൂ സെൻ്റ് ജെയിംസ് സുറിയാനി പളളിയിൽ മലങ്കര ആർച്ച് ഡയോസിസിൽ മോർ യാക്കോബ് ശ്ലീഹായുടെ നാമധേയത്തിൽ സ്ഥാപിതമായ പള്ളിയിൽ ഓർമ്മപ്പെരുന്നാൾ
ശനി , ഞായർ ദിവസങ്ങളിൽ ആഘോഷിക്കും.

കർതൃസഹോദരനും, ഊർശ്ലേമിന്റെ ഒന്നാമത്തെ പ്രധാന ആചാര്യനും, പുണ്യവാനും, ശ്ലീഹായും, സഹദായുമായ മോർ യാക്കോബ് ശ്ലീഹയാണ് വി.കുർബാന തക്‌സാ രചയിതാവായ വിശുദ്ധന്റെ പെരുന്നാളിലെ പ്രധാന വഴിപാടായി വി.തക്സാ എഴുന്നള്ളിപ്പ് വലിയ പെരുന്നാളിൻ്റെ അനുഗ്രഹമാണ്.

പെരുന്നാൾ തലേന്ന് ശനിയാഴ്ച കൊടിയേറ്റം, 6.00ന് സന്ധ്യാ പ്രാർത്ഥന തുടർന്ന് ഫാ വിവേക് അലക്സ് അച്ചൻ വചന പ്രഘോഷണവും നടത്തും. വി.തക്‌സാ എഴുന്നള്ളിപ്പ് തുടർന്ന് നടത്തപ്പെടും. 7.45ന് ആശീർവാദവും, 8 മണിക്ക് സ്നേഹവിരുന്നും നടക്കും.

ജൂൺ 22 ഞായറാഴ്‌ച രാവിലെ ദേവാലയത്തിലേക്ക് എഴുന്നള്ളി വരുന്ന മോർ തീത്തോസ് തിരുമേനിയെ പരമ്പരാഗത രീതിയിൽ സ്വീകരിക്കും

9 മണിക്ക് പ്രഭാത നമസ്കാരവും, 9.45 ന് വി.കുർബാനയും നടക്കും. വിശുദ്ധനോടുള്ള പ്രത്യേക മദ്ധ്യസ്ഥ പ്രാർത്ഥന, കൽക്കുരിശ് ചുറ്റിയുള്ള പ്രദക്ഷിണം, ആശീർവാദം, നേർച്ചവിളമ്പ്, നേർച്ച സദ്യ എന്നിവയോടെ പെരുന്നാൾ ചടങ്ങുകൾ സമാപിക്കും.


പെരുന്നാൾ ഏറ്റു കഴിക്കുന്നത് ജേക്കബ് വർഗ്ഗീസ്കുടുംബവും, മെവിൻ തോമസും കുടുംബവും ആണ്

 പെരുന്നാൾ ആഘോഷങ്ങൾക്ക് വികാരി ഫാ.ഗീവർഗീസ് ജേക്കബ് ,
വൈസ് പ്രസിഡന്റ്‌  
ജീമോൻ ജോസഫ് , 
ട്രസ്റ്റി ജേക്കബ് വർഗീസ് ,
സെക്രട്ടറി :ബോബി കുരിയക്കോസ് ,
പെരുന്നാൾ കൺവീനഴ്സ്മാരായ
അഞ്ജലി മത്തായി 
മെവിൻ തോമസ് ഉൾപ്പെടെ 
എല്ലാ പള്ളി കമ്മറ്റി മെമ്പേഴ്സും ഈ പെരുന്നാൾ പരിപാടികൾക്ക് നേതൃത്വം നൽകും

Post a Comment

Previous Post Next Post