തിരുവനന്തപുരം - ആലപ്പുഴഎറണാകുളം മേഖലയില്‍ ട്രെയിനുകളുടെവേഗതവര്‍ദ്ധിപ്പിച്ചതിനെ തുടര്‍ന്ന് തീവണ്ടികളുടെ സമയത്തില്‍ റെയില്‍വേ മാറ്റം വരുത്തി. പുതുക്കിയ സമയമനുസരിച്ച് 16341 ഗുരുവായൂര്‍ - തിരുവനന്തപുരം ഇന്റര്‍സിറ്റി എക്‌സ്പ്രസ്സ് രാവിലെ 6.28ന് ആലപ്പുഴയിലും 8.05ന് കൊല്ലത്തും 9.40ന്തിരുവനന്തപുരത്തും എത്തിച്ചേരും.16342 തിരുവനന്തപുരം - ഗുരുവായൂര്‍ ഇന്റര്‍ സിറ്റി എക്‌സ്പ്രസ്സ് വൈകീട്ട് 18.26ന് കൊല്ലത്തും 20.13ന് ആലപ്പുഴയിലും 21.30ന് എറണാകുളം ജങ്ഷനിലും 23.12ന് തൃശ്ശൂരിലും എത്തുന്നതാണ്. 16605 മംഗലാപുരം - തിരുവനന്തപുരം ഏറനാട് എക്‌സ് പ്രസ്സ് ഉച്ചതിരിഞ്ഞ് 17.45ന് ആലപ്പുഴയിലും 19.34ന് കൊല്ലത്തും 21.05ന് തിരുവനന്തപുരത്തും എത്തിച്ചേരുമെന്നും റെയില്‍വേ അറിയിച്ചു.
Tags:
STATE NEWS