ആലപ്പുഴ: ഈ അധ്യയനവർഷംമുതൽ 5, 6, 7, 9 ക്ലാസുകളിലും സബ്ജക്റ്റ് മിനിമം നടപ്പാക്കുമെന്ന് വിദ്യാ ഭ്യാസ മന്ത്രി വി ശിവൻകുട്ടി എട്ടാം ക്ലാസിൽ നടപ്പാക്കാൻ നേരത്തെ തീരുമാനിച്ചിരുന്നു. ഒരു കുട്ടിയെയും പരാജയപ്പെടുത്താനല്ല, നിലവാരം മെച്ചപ്പെടുത്താനാണിതെന്ന് മന്ത്രി പറഞ്ഞു. മിനിമം മാർക്ക് വാങ്ങാത്ത കുട്ടികൾക്ക് മൂന്നാഴ്ചത്തെ പ്രത്യേക പരിശീലനം നൽകി വീണ്ടും പരീക്ഷ നടത്തും. ഒന്നാം
ക്ലാസ് പ്രവേശനത്തിന് മത്സരപ്പരീക്ഷയോ നിയമാനുസൃതമല്ലാത്ത ഫണ്ട് പിരിവോ പാടി ല്ലെന്നും ശ്രദ്ധയിൽപ്പെ ട്ടാൽ നടപടിയെടുക്കു മെന്നും മന്ത്രി വ്യക്തമാക്കി. ഒന്നാംക്ലാസ് പ്രവേശനം നേടുന്നവർക്ക് പഠനാനുഭവം ഒരുക്കാൻ ഒന്നൊരുക്കംഎന്ന പേരിൽ സ്കൂൾ സന്നദ്ധതാ പാക്കേജ് നടപ്പാക്കും. വിദ്യാഭ്യാസ മാസ്റ്റർ പ്ലാൻ ജൂൺ 10നകം പ്രസിദ്ധീകരിക്കും. കുട്ടികളുടെ പഠനനില മനസിലാക്കി ആവശ്യമായ പിന്തുണയുറപ്പാക്കാൻ സമഗ്ര ഗുണമേന്മാ പദ്ധതിയും നടപ്പാക്കും. ഹയർസെക്കൻഡറി പാഠ്യപദ്ധതി ഈ അധ്യയനവർഷം പൂർത്തിയാക്കും. പുതിയ അധ്യാപകർക്കുള്ള പരിശീലനത്തിന് ബജറ്റിൽ അഞ്ചുകോടി അധികമായി വകയിരുത്തിയിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.