കരൾ രോഗത്തെ തുടർന്ന് ചികിൽസയിലായിരുന്ന പോർക്കുളം കൊങ്ങണൂർ കല്ലായിൽ 53 വയസുള്ള പ്രശാന്ത്കുമാറാണ് ചൊവ്വാഴ്ച ഉച്ചയോടെ മരിച്ചത്. കരൾമാറ്റ ശസ്ത്രക്രിയക്കുള്ള പണം കണ്ടെത്താനായി നാട്ടുകാരുടെ നേതൃത്വത്തിൽ ചികിൽസ സഹായ സമിതി രൂപീകരിച്ചിരുന്നു. മകൻ വിവേകിന്റെ കരൾ മാറ്റി വെക്കാനുള്ള ഒരുക്കത്തിലായിരുന്നു. ഇതിനായി കക്ഷിഭേദമെന്യേ രാഷ്ട്രീയ പാർട്ടികളെല്ലാം ചേർന്ന് ചികിത്സാ സഹായ സമിതി രുപീകരിച്ചിരുന്നു. ചികിൽസയ്ക്കുള്ള 45 ലക്ഷം സ്വരൂപിക്കാനുള്ള ശ്രമങ്ങൾക്കിടെയാണ് പ്രശാന്ത് കുമാറിന്റെ മരണ വാർത്തയെത്തിയത്. ഇതോടെ നാടാകെ ദുഖത്തിലായി. ധന്യയാണ് പ്രശാന്ത് കുമാറിന്റെ ഭാര്യ. വിവേക്, വിസ്മയ എന്നിവർ മക്കളാണ്. സംസ്‌കാരം ബുധനാഴ്ച രാവിലെ 10ന് കോട്ടപ്പടി വാതക ശ്മശാനത്തിൽ നടക്കും.