ജിസിഎം ഈദ് സംഗമവും അനുമോദന സദസ്സും സംഘടിപ്പിച്ചു


 ജിസിഎം ഈദ് സംഗമവും അനുമോദന സദസ്സും സംഘടിപ്പിച്ചു

ജിസിഎം മണ്ണാരപ്പറമ്പിന്റെ ആഭിമുഖ്യത്തിൽ ഈദ് സംഗമവും,

എസ് എസ് എൽ സി, പ്ലസ്ടു, 

എൽ എസ് എസ്, യു എസ് എസ്, മദ്രസ്സ വിജയികൾക്കുള്ള അവാർഡ് വിതരണവും നടത്തി.മുക്കൂട്ട എംഎംഎസ് ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങ് പ്രശസ്ത ഗാന രചയിതാവും, സംവിധായകനുമായ 

റഷീദ് പാറക്കൽ ഉദ്ഘാടനം ചെയ്തു.

 ജിസിഎമ്മിന്റെരക്ഷാധികാരിയായിരുന്ന കുഞ്ഞിപ്പ മെമ്മോറിയൽ അവാർഡ് ജേതാവ് സിദ്ര പ്രോപ്പർറ്റീസ് സി ഇ ഒ റസാഖ്.എം.എം നെ 

സലാം മാസ്റ്റർ അവാർഡ് നൽകി ആദരിച്ചു. പ്രസിഡന്റ്‌ ജലീൽ.പി. ഇ അധ്യഷനായി

ബാബു നാസർ, ഫൈസൽ മാസ്റ്റർ, വാർഡ് മെമ്പർ ഷക്കീന, ഷാഹിന എന്നിവർ സംസാരിച്ചു.

സെക്രട്ടറി ശറഫുദ്ധീൻ സ്വാഗതവും ട്രഷറർ റാഷിദ്‌ നന്ദിയും പറഞ്ഞു.തുടർന്ന് 

ട്രൂ സൗണ്ട്സിന്റെ നേതൃത്വത്തിൽ 

ഗാനമേളയും,മുട്ടിപ്പാട്ടും അരങ്ങേറി. സാലിഹ് മാസ്റ്റർ നുഫൈൽ, നൗഫൽ മാസ്റ്റർ,അഷ്‌റഫ്‌, ഷാഫിൽ, ജുനൈദ്, ഷബീർ, ആദിൽ, ജലാൽ,റഈസ്, സാദിഖ്, ഫൈസൽ, അദീബ്, കബീർ തുടങ്ങിയവർ നേതൃത്വം നൽകി.

Post a Comment

Previous Post Next Post