വായനദിനാചരണവും വിദ്യാരംഗം ക്ലബ് ഉദ്ഘാടനവും നടത്തി


 കക്കിടിപ്പുറം കെ.വി.യു.പി.സ്കൂളിലെ വായനദിന പരിപാടികളുടേയും വിദ്യാരംഗം ക്ലബിൻ്റെയും ഉദ്ഘാടനം മുൻ പ്രധാനാധ്യാപിക എം.വി.സരസിജാക്ഷി നിർവഹിച്ചു. വായനദിന പ്രതിജ്ഞയ്ക്ക് സീനിയർ അധ്യാപകൻ സജി.കെ ചിന്നൻ നേതൃത്വം നൽകി. 

യോഗത്തിൽ പ്രധാനാധ്യാപിക പി.ജി ബിന്ദു അധ്യക്ഷയായി.

ധ്യാൻ നന്മയ് ,ആവണി എന്നിവർ പുസ്തക പരിചയം നടത്തി.ഫഹ്മി ദ മുഹമ്മദ്, ആയിഷസിയ, ജിഷാന എന്നിവർ കവിത അവതരിപ്പിച്ചു.

വിദ്യാരംഗം കൺവീനർ വി പി ജലജ , 

സ്റ്റാഫ് സെക്രട്ടറി പി.ആർ.സബിത , സി ബിന്ദു എന്നിവർ സംസാരിച്ചു.

Post a Comment

Previous Post Next Post