പട്ടാമ്പി: പടിഞ്ഞാറങ്ങാടി ജ്ഞാനോദയം ഗ്രന്ഥശാലയിൽ വായനാദിനം ആചരിച്ചു. കെ. ജമാലുദ്ദീൻ ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് സി. മുഹമ്മദ് കുട്ടി അധ്യക്ഷത വഹിച്ചു. എൻ. വി. മുഹമ്മദലി മുഖ്യ പ്രഭാഷണം നടത്തി. മാധ്യമ പ്രവർത്തകനും മാധ്യമ പ്രവർത്തകരുടെ സ്വതന്ത്ര്യ ട്രേഡ് യൂണിയൻ കേരള മീഡിയ പേഴ്സൺസ് യൂണിയൻ ജില്ലാ രക്ഷാധികാരിയുമായ വീരാവുണ്ണി മുളളത്ത്, രവി കോക്കാട് എന്നിവർ സംസാരിച്ചു. കെ. എം അബൂബക്കർ സ്വാഗതവും ലൈബ്രേറിയൻ എം. കെ. മുഹമ്മദ് റാഷിദ് നന്ദിയും പറഞ്ഞു.