ഓൾ കേരള പ്രൈവറ്റ് ബാങ്ക് അസോസിയേഷൻ കുന്നംകുളം താലൂക്കിന്റെ നാലാം വാർഷിക സമ്മേളനം നടന്നു


 കുന്നംകുളം : ഓൾ കേരള പ്രൈവറ്റ് ബാങ്ക് അസോസിയേഷൻ കുന്നംകുളം താലൂക്കിന്റെ 4-ാം വാർഷിക സമ്മേളനം നടന്നു . കുന്നംകുളം താലൂക്ക് പ്രസിഡന്റ് സി. പി.ജോസ് അധ്യക്ഷത വഹിച്ച ചടങ്ങിൽ എകെപിബിഎ ജില്ലാ പ്രസിഡന്റ് പി. വി.ഷാജി ഉദ്ഘാടനം നിർവഹിച്ചു. താലൂക്ക് സെക്രട്ടറി ഷോബി സി.കെ. റിപ്പോർട്ടും,കുന്നംകുളം താലൂക്ക് ട്രഷറർ എഡ്‌വി ജോസ് വരവ് ചെലവും അവതരിപ്പിച്ചു.സംസ്ഥാന വർക്കിംഗ് പ്രസിഡന്റ് ഷാജു പുളിക്കൽ മുഖ്യപ്രഭാഷകൻ ആയിരന്നു. കുന്നംകുളം താലൂക്ക് വൈസ് പ്രസിഡന്റ് രാജൻ സ്വാഗതം പറഞ്ഞു. സംസ്ഥാന ഡെപ്യൂട്ടി ജനറൽ സെക്രട്ടറി രാജേശ്വരൻ പി. കെ, ജില്ലാസെക്രട്ടറി ഫ്രാങ്കോ മാളിയേക്കൽ,ജില്ലാ ട്രഷറർ രവീന്ദ്രൻ കിയാത്ത്,ചാവക്കാട് താലൂക്ക് പ്രസിഡന്റ് മനോജ് തച്ചപ്പുളളി, തലപ്പിള്ളി താലൂക്ക് പ്രസിഡന്റ് ഹരിഹരൻ പള്ളത്ത് എന്നിവർ ആശംസകൾ പറഞ്ഞു. കുന്നംകുളം താലൂക്ക് രക്ഷാധികാരി രാജൻ എൻ.എ നന്ദി പറഞ്ഞു. ഇതിന്റെ ഭാഗമായി ഓഗസ്റ്റ് 10 ന് തൃശ്ശൂരിൽ ജില്ലാസമ്മേളനവും സെപ്റ്റംബർ 28 ന് കൊല്ലത്ത് സംസ്ഥാന സമ്മേളനം നടക്കുമെന്നും പ്രസിഡന്റ് സി.പി. ജോസ് സെക്രട്ടറി ഷോബി സി.കെ., ട്രഷറർ എഡ്‌വി ജോസ് എന്നിവർ അറിയിച്ചു.

Post a Comment

Previous Post Next Post