മഹിളാ കോൺഗ്രസ് തൃത്താല മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ എസ്.എസ്.എൽ.സി, പ്ലസ്ടു, സി.ബി.എസ്.ഇ ഫുൾ എ പ്ലസ് നേടിയ വിദ്യാർത്ഥികളെ വിജയപഥം എന്ന പേരിൽ ഉപഹാരം നൽകി അനുമോദിച്ചു.
മുൻ എം.എൽ.എ വി.ടി ബൽറാം ഉദ്ഘാടനം ചെയ്തു. മഹിളാ കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് പ്രിയ പ്രമോദ് അദ്ധ്യക്ഷത വഹിച്ചു.
തൃശൂർ കേരള വർമ്മ കോളേജ് അസിസ്റ്റന്റ് പ്രൊഫസർ ഡോ.അരുൺ കരിപ്പാലിൽ മോട്ടിവേഷൻ ക്ലാസെടുത്തു.
ഡി.സി.സി സെക്രട്ടറി പി.വി മുഹമ്മദലി, മഹിളാ കോൺഗ്രസ് ബ്ലോക്ക് പ്രസിഡന്റ് പി.റഷീദ, മണ്ഡലം കോൺഗ്രസ് പ്രസിഡന്റ് എം.മണികണ്ഠൻ, യു.ഡി.എഫ് മണ്ഡലം ചെയർമാൻ പി.എം മോഹൻദാസ്, ജയന്തി വിജയകുമാർ, കെ.സി ബേബി രേഖ, ടി.പി സക്കീന, പി.പി നിഷ, പ്രിയ രാജൻ, എ.ഒ കോമളം, ഇ.രാജേഷ്, സി.പി മുസ്തഫ എന്നിവർ സംസാരിച്ചു.