കലാലയങ്ങളിൽ കരിമ്പനകവിയുടെ വിത്തു യാത്ര തൃശൂരിൽ


കലാലയങ്ങളിൽ കരിമ്പനകവിയുടെ വിത്തു യാത്ര തൃശൂരിൽ


'കലാലയങ്ങളിൽ കരിമ്പന' എന്ന പദ്ധതിയുടെ തൃശ്ശൂർ ജില്ലാതല ഉദ്ഘാടനം ദേശമംഗലം നെഹ്റു മെമ്മോറിയൽ ഇംഗ്ലീഷ് മീഡിയം സ്കൂളിൽ നടന്നു.


 കവിയും പരിസ്ഥിതി പ്രവർത്തകനുമായ രാജേഷ് നന്ദിയംകോടിൻ്റെ വിത്തു യാത്രയുടെ പത്താം വർഷത്തിൽ 'കലാലയങ്ങളിൽ കരിമ്പന' നട്ടുവളർത്തലാണ് ലക്ഷ്യം. 


നെഹ്റു മെമ്മോറിയൽ ഇംഗ്ലീഷ് മീഡിയം സ്കൂളിൽ നടന്ന പരിപാടിയിൽ ദേശമംഗലം ഗ്രാമപഞ്ചായത്ത് അംഗം കെ.സി സന്ധ്യ ടീച്ചർ അധ്യക്ഷത വഹിച്ചു. രാജേഷ് നന്ദിയംകോട് പ്രഭാഷണം നടത്തി. എം.പി രുഗ്മിണി മുഖ്യാതിഥിയായി. സ്കൂൾ മാനേജർ എ.സി ദേവരാജൻ മാസ്റ്റർ, റിട്ട.സബ് ഇൻസ്പെക്ടർ പി.വി സുബാഷ്, മാധ്യമപ്രവർത്തകൻ അഷ്റഫ് ദേശമംഗലം, ഷോർട്ട് ഫിലിം ക്യാമറമാൻ ഉണ്ണിക്കുട്ടൻ പിലക്കാട്, സ്കൂൾ അദ്ധ്യാപിക പി.ടി ശ്യാമിനി എന്നിവർ സംസാരിച്ചു.

Post a Comment

Previous Post Next Post