വേലൂർ തെക്കേക്കരയിൽ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി. പുഴബള്ളത്ത് രമേഷ് മകൻ 26 വയസ്സുള്ള മിഥുനെയാണ് രാവിലെ കിടപ്പുമുറിയിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. കുനംമൂച്ചി കെഎസ്ഇബി മീറ്റർ റീഡറാണ് മിഥുൻ. മൃതദേഹം തൃശൂർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ച് തുടർ നടപടികൾ സ്വീകരിച്ചു. കുന്നംകുളം ഡിവിഷൻ കമ്മറ്റി വനിത വേദി പ്രവർത്തകയായ ഫാമിലി പെൻഷണർ സുമി രമേശന്റ മകനാണ്.
(ശ്രദ്ധിക്കുക ആത്മഹത്യ ഒന്നിനും പരിഹാരമല്ല. അതിജീവിക്കാന്‍ ശ്രമിക്കുക. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക. അത്തരം ചിന്തകളുളളപ്പോള്‍ ‘ദിശ’ ഹെല്‍പ് ലൈനില്‍ വിളിക്കുക. ടോള്‍ ഫ്രീ ഹെല്‍പ് ലൈന്‍ നമ്പര്‍: 1056, 04712552056)



